മെസേജുകൾ എപ്പോൾ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം: വാട്‌സാപ്പിലെ പുതിയ ഫീച്ചർ അറിയാം

മെസേജുകൾ എപ്പോൾ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം: വാട്‌സാപ്പിലെ പുതിയ ഫീച്ചർ അറിയാം

വാട്‌സാപ്പ് മെസേജുകൾ അപ്രത്യക്ഷമാകുന്നതിന് സമയപരിധി നിശ്ചയിക്കാൻ ഉപയോക്താവിന് അനുമതി നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിലവിൽ ഏഴു ദിവസം കഴിഞ്ഞാണ് മെസേജുകൾ അപ്രത്യക്ഷമാകുന്നത്.

പകരം മെസേജുകൾ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താവിന് തന്നെ സമയപരിധി നിശ്ചയിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്‌സാപ്പ് അറിയിച്ചു.

ഇതിനായി വാട്‌സാപ്പിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സമയപരിധി നിശ്ചയിച്ച് നൽകിയാൽ എല്ലാ മെസേജുകളും നിർദ്ദിഷ്ട സമയത്ത് സ്വമേധയാ അപ്രത്യക്ഷമാകുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നിലവിൽ മെസേജുകൾ ഏഴുദിവസം കഴിഞ്ഞാണ് അപ്രത്യക്ഷമാകുക. കഴിഞ്ഞ വർഷം നവംബറിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

പുതിയ ഫീച്ചർ അനുസരിച്ച് മെസേജുകൾ 24 മണിക്കൂർ കഴിയുമ്പോൾ തന്നെ അപ്രത്യക്ഷമാകാൻ ഓപ്ഷൻ നൽകാവുന്നതാണ്. പരമാവധി 90 ദിവസം വരെ സമയപരിധി നിശ്ചയിച്ച് നൽകാനുളള സംവിധാനമാണ് ഒരുക്കിയത്.

ഡിഫോൾഡ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത് കൊണ്ട് നിലവിലുളള മെസേജുകളെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. പുതിയ മെസേജ് വരുമ്പോൾ, മുൻകൂട്ടി നിശ്ചയിച്ച സമയത്ത് സന്ദേശം അപ്രത്യക്ഷമാകുമെന്ന അറിയിപ്പ് നൽകിയ ശേഷമാണ് നടപടി പൂർത്തിയാക്കുക.

ഓരോ ഉപയോക്താവിനും മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഓഫ് ചെയ്ത് വെയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ ഡിഫോൾഡ് സെറ്റിംഗ്‌സ് ഗ്രൂപ്പ് ചാറ്റുകളെ ബാധിക്കില്ലെന്നും വാട്‌സാപ്പ് അറിയിച്ചു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *