ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില ഡിസംബറിലെ ഉയർന്ന നിരക്കിൽ: ഇന്ന് പവന് 35,800

സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ നിരക്കിലാണ് സ്വർണ്ണവില. ഡിസംബർ നാലിനാണ് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 35,800 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണ്ണത്തിന് 4475 രൂപയുമാണ്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഒരു പവൻ സ്വർണ്ണത്തിന് 35,680 രൂപയായിരുന്നുവില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1784.20 ഡോളറിലാണ് വ്യാപാരം.

രാജ്യാന്തര എണ്ണവിലയിൽ നേരിയ വർധന

ദിവസങ്ങൾക്ക ശേഷം രാജ്യാന്തര എണ്ണവില 70 ഡോളറിന് മുഖളിലെത്തി. രാജ്യാന്തര എണ്ണ വിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധന വില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികൾ ഇന്നും മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവിലയിൽ 10 ഡോളറിന് മുകളിൽ ഇടിവുണ്ടായിട്ടും പ്രാദേശിക ഇന്ധന വിലയിൽ ഒരു രൂപ പോലും കമ്പനികൾ കുറച്ചിട്ടില്ല. കഴിഞ്ഞ മാസാദ്യം കേന്ദ്ര സർ്ക്കാർ പെട്രോൾ ഡീസൽ വിലയിൽ ഇളവകൾ വരുത്തിയ ശേഷം എണ്ണക്കമ്പനികൾ മൗനത്തിലാണ്.

ഓട്ടോ,ബാങ്ക് ഓഹരികളിൽ നഷ്ടം: നിഫ്റ്റി 17,150 നു മുകളിൽ

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ കാര്യമായ നേട്ടമില്ല. സെൻസെക്‌സ് 83 പോയന്റ് താഴ്ന്ന് 57,612 ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 17,168 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി, എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി,ടൈറ്റാൻ, പവർഗ്രഡ് കോർപ്, എസ്ബിഐ, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക് തുടങഅങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടിസിഎസ്, നെസ് ലെ ,റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

വിലകുറയാതെ പച്ചക്കറി

വിലകുറയ്ക്കാൻ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തുടരുന്നു. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില . മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീൻസും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *