കുറഞ്ഞ ചെലവിൽ മിൽമ ഫ്രാഞ്ചൈസി തുടങ്ങാൻ അവസരം: മാസം 50,000 ത്തോളം രൂപ സമ്പാദിക്കാം

കുറഞ്ഞ ചെലവിൽ മിൽമ ഫ്രാഞ്ചൈസി തുടങ്ങാൻ അവസരം: മാസം 50,000 ത്തോളം രൂപ സമ്പാദിക്കാം

പാലും പാലുൽപ്പന്നങ്ങളും ഇല്ലാതെ മലയാളികൾക്ക് ഒരു ദിനം ആരംഭിക്കാനാകില്ല. അതു കൊണ്ട് തന്നെ കേരളത്തിലെ ക്ഷീര കർഷകരെ സംബന്ധിച്ചു മിൽമ്മയ്ക്കുളള സ്ഥാനം വളരെ വലുതാണ്. അങ്ങനെയൊരു ബ്രാന്റിന് നല്ല വിപണിയുണ്ട്. അതു കൊണ്ട് തന്നെയാണ് മിൽമ്മ ഫ്രാഞ്ചൈസി ആശയവുമായി മുന്നോട്ട് വരുന്നത്. സംസ്ഥാനത്ത് ഉടനീളം മിൽമ്മയുടെ ഔട്ട് ലെറ്റുകൾ കൊണ്ടു വരുമെന്നു മിൽമ്മ ചെയർമാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പാലിലും തൈരിലും മാത്രം ഒതുങ്ങുന്ന പ്രസ്ഥാനമല്ല മിൽമ്മ. പാൽ ഉൽപ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ മിൽമ്മ അവകാശപ്പെടുന്നുണ്ട്. ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന കമ്മീഷൻ തന്നെയാകും നിങ്ങളുടെ പ്രധാന വരുമാനം. മിൽമ്മ ബ്രാന്റ് കമ്പനിയായതുകൊണ്ട് തന്നെ പ്രത്യേക പരസ്യങ്ങൾ ആവശ്യമായി വരില്ല.

മിൽമ നെയ്യ്, ഐസ്‌ക്രീം എന്നിവയ്ക്ക് ഇന്ന് ഏറെ ഡിമാന്റ് ഉണ്ട്. മഫിൻസ്, കേക്ക്, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, പായസം മിക്‌സ് മിൽമ്മയുടെ ഉൽപ്പന്ന നിര ഏറെയാണ്. പാൽ, തൈര്,നെയ്യ് പോലുളള ഉൽപ്പന്നങ്ങൾ ഒഴികെ മറ്റെല്ലാ ഉൽപ്പന്നങ്ങളും തന്നെ കമ്പനി പുറത്തെത്തിക്കുന്നത് ഫ്രാഞ്ചൈസികൾ വഴിയാണെന്നത് വരുമാനം വർധിപ്പിക്കും.

ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് ലളിതമായ നിബന്ധനകളാണ് മിൽമ്മ ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രധാനം നിങ്ങൾ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്ന ചുറ്റുപാടിൽ മറ്റൊരു മിൽമ്മ ഫ്രാഞ്ചൈസി ഉണ്ടാകരുതെന്നതാണ്. ഗതാഗത സൗകര്യം ഉളള സ്ഥലത്തായിരിക്കണം ഫ്രാഞ്ചൈസി. ആധാർ, പാൻ, ഫോട്ടോ, ഫ്രാഞ്ചൈസി എടുക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ എന്്‌നിവയും നൽകണം. വ്യക്തികൾക്കും, സ്ഥലത്തിനും അനുസരിച്ച് ഡെപ്പോസിറ്റ് മാറും. ഡെപ്പോസിറ്റ്, സ്‌റ്റോക്ക്, അടിസ്ഥാന സൗകര്യങ്ങൾ, ബില്ലിങ്ങ് സിസ്റ്റം ഫ്രീസറുകൾ, കൂളർ ഉൾപ്പടെ കുറഞ്ഞത് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഫ്രാഞ്ചൈസിക്ക് ചെലവ് വരുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇത് ഒറ്റത്തവണ നിക്ഷേപമായതിനാൽ നേട്ടങ്ങൾ ഏറെയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *