ആഗോള കമ്പനികളുടെ തലപ്പത്തെത്തിയ ഇന്ത്യക്കാർ ഇവരെല്ലാമാണ്

ആഗോള കമ്പനികളുടെ തലപ്പത്തെത്തിയ ഇന്ത്യക്കാർ ഇവരെല്ലാമാണ്

ആഗോള തലത്തിൽ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുകയാണ്. ട്വിറ്റർ തലപ്പത്ത് ഇന്ത്യൻ വംശജനയാ പരാഗ് അഗർവാൾ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ ആഗോള കമ്പനികളുടെ മേധാവികളായിരിക്കുന്ന ഇന്ത്യക്കാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഒരു ആഗോള കമ്പനിയുടെ തലപ്പത്ത് എത്തുന്ന വ്യക്തി എന്ന വിശേഷണം പരാഗ് അഗർവാളിനുണ്ട്. ബാക്കിയുളള ഇന്ത്യക്കാർ ഇവരെല്ലാമാണ്.

അമേരിക്കൻ ഐടി ഭീമനായ ഐബിഎമ്മിന്റെ സിഇഒയാണ് അരവിന്ദ് കൃഷ്ണ. കഴിഞ്ഞ വർഷം ജനുവരിയിലാണ് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്. 1990 കളിൽ ഐബിഎമ്മന്റെ ഭാഗമായി.

ഗൂഗിൾ തലവനായ സുന്ദർ പിച്ചെ. 2015 ലാണ് ഗൂഗിളിന്റെ തലവനാകുന്നത്. 2019 ൽ ഗൂഗിളിന്റെ മാതൃക കമ്പനിയായ ആൽഫാബെറ്റിന്റെയും സിഇഒ ആയി. തമിഴ്‌നാട് സ്വദേശിയാണ്.

മൈക്രോസോഫ്റ്റ് തലവനായ സത്യ നദെല്ല. 2014 മുതൽ കമ്പനിയുടെ സിഇഒ. സിഇഒ ആകുന്നതിന് മുൻപ് മൈക്രോ സോഫ്റ്റ് ക്ലൗണ്ടിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. ഹൈദരബാദ് സ്വദേശിയാണ്.

മാസ്റ്റർകാർഡിന്റെ തലവൻ അജയ് ബംഗ. 2010 മുതൽ 2020 വരെ സിഇഒ. മഹാരാഷ്ട്ര പുനെ സ്വദേശിയാണ്.

ആഗോള ശീതള പാനിയ കമ്പനിയായ പെപ്‌സിയുടെ മേധാവി. ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായി ഇന്ദ്ര നൂയിയെ ഫോർച്ചൂയൺ മാഗസിൻ തിരഞ്ഞെടുത്തു. ചെന്നൈ സ്വദേശിയാണ്.

അമേരിക്കൻ കമ്പനിയായ അഡോബിന്റെ തലവനാണ് ശന്തനു നാരായൺ. 2007 മുതൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പദവി വഹിക്കുന്നു. ഹൈദരാബാദ് സ്വദേശിയാണ്.

പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ തലവനാണ് പരാഗ് അഗർവാൾ. പത്ത് വർഷത്തോളമായി ട്വിറ്ററിൽ പ്രവർത്തിച്ചു വരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *