ഓർഗാനിക്ക് കിവി കൃഷി: നേടാം ലക്ഷങ്ങൾ

ഓർഗാനിക്ക് കിവി കൃഷി: നേടാം ലക്ഷങ്ങൾ

നമ്മുടെ രാജ്യത്തേക്ക് വളരെയധികം ഇറക്കുമതി ചെയ്യുന്ന ഫല വർഗമാണ് കിവി. എന്നാൽ ഇന്ത്യയിൽ ഇത് കൃഷി ചെയ്യുന്ന സ്ഥലങ്ങൾ വളരെ കുറവാണ്. കിവി കൃഷിയിലൂടെ നിങ്ങൾക്ക് മികച്ച വരുമാനം നേടാനാകും. ജൈവികമായ രീതിയിൽ തന്നെ കിവി കൃഷി ചെയ്യാനാകും. അതിനൊരു മാതൃകയാണ് അരുണാചൽ പ്രദേശ്. ഇവിടെ ഈ കൃഷി രീതി വികസിപ്പിച്ച് തുടർച്ചയായ വർഷങ്ങളിൽ മികച്ച വിളവെടുപ്പ് നടത്തുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ഓർഗാനിക് കിവി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് അരുണാചൽ പ്രദേശ്. 2023 ഓടെ രാജ്യത്ത് ഏറ്റവും വലിയ ഓർഗാനിക് കിവി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായി അരുണാചൽ പ്രദേശ് മാറുമെന്ന് അവിടുത്തെ കൃഷി മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ കയറ്റുമതി സാധ്യതയുളളതിനാൽ കിവി കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ പ്രതിമാസ വരുമാനവും നേടാനാകും. കർഷകരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണനിലവാരമുളള കിവി തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഹോർട്ടികൾച്ചർ വകുപ്പിന് സർക്കാർ സഹായങ്ങൾ ലഭ്യമാക്കും.

മികച്ച വിപണി സാധ്യതയുളളതിനാൽ തിരഞ്ഞെടുത്ത വിളകൾ വൻ തോതിൽ ഉല്പാദിപ്പിക്കാൻ ഹോർട്ടികൾച്ചർ വകുപ്പും പ്രോത്സാഹനം നൽകുന്നത് കർഷകർക്ക് ആ രംഗത്ത് നിന്ന് വരുമാനം ഉണ്ടാക്കാനും സഹായകരമാകും. കർഷകരുടെ പ്രയോജനത്തിനായി വാഹനങ്ങളും പാക്കിങ്ങിനായി പ്രത്യേക സംവിധാനങ്ങളും സർക്കാർ നൽകിയേക്കും എന്നാണ് സൂചന. സർക്കാർ സഹായം ഉണ്ടെങ്കിൽ നമുക്കും ഈ മികച്ച കൃഷി രീതി തുടങ്ങാനാകും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *