വാട്‌സാപ്പിലൂടെ ഇനി യൂബർ ബുക്ക് ചെയ്യാം: ഈ സംവിധാനം ആദ്യം നടപ്പാക്കുന്നത് ഇന്ത്യയിൽ

വാട്‌സാപ്പിലൂടെ ഇനി യൂബർ ബുക്ക് ചെയ്യാം: ഈ സംവിധാനം ആദ്യം നടപ്പാക്കുന്നത് ഇന്ത്യയിൽ

ഇനി മുതൽ വാട്‌സാപ്പ് വഴിയും യൂബർ ബുക്ക് ചെയ്യാനാകും. ഈ സംവിധാനം ലോകത്ത് ആദ്യമായി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം യൂബറും വാട്‌സാപ്പും ചേർന്ന് നടത്തി.ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പരീക്ഷണടിസ്ഥാനത്തിൽ പദ്ധതി ആദ്യം നടപ്പാക്കും.

യൂബർ ട്രിപ്പുകൾ എടുക്കുന്നത് കൂടുതൽ സുഗമമാക്കാനുളള നടപടിയുടെ ഭാഗമായാണ് പുതിയനീക്കമെന്ന് യൂബർ ഇന്ത്യയുടെ സീനിയർ ഡയറക്ടർ നന്ദിനി മഹേശ്വരി പറഞ്ഞു. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നത് സന്തോഷം തരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂബറിന്റെ ഓഫിഷ്യൽ വാട്‌സാപ്പ് ചാറ്റ് ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനാവുക. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ബുക്കിങ്ങ് സേവനമുളളത്. ഉചനെ തന്നെ മറ്റ് പ്രാദേശിക ഭാഷകളും കൂട്ടിച്ചേർക്കും. സാധാരണക്കാർക്ക് കൂടുതൽ സൗകര്യമുളള പ്ലാറ്റ് ഫോമായതിനാലാണ് യൂബർ തങ്ങളോടൊപ്പം സഹകരിക്കാൻ തീരുമാനിച്ചതെന്ന് വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു.

വാട്‌സാപ്പ് ഉപയോക്താക്കൾക്ക് യുബറിന്റെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് മെസ്സേജ് ചെയ്തു ക്യുആർ കോഡ് സ്‌കാൻ ചെയ്തും,യൂബർ വാട്‌സാപ്പ് ചാറ്റിലെ ലിങ്കിലൂടെയോ റൈഡ് ബുക്ക് ചെയ്യാം. യൂബർ ആപ്ലിക്കേഷൻ വഴി റൈഡ് ബുക്ക് ചെയ്യാനുളള ഇൻഷുറൻസ് പരിരക്ഷ വാട്‌സാപ്പ് വഴി ബുക്ക് ചെയ്താലും ലഭിക്കുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *