ഇന്ത്യയിൽ ആദ്യ മെറ്റൽ ഡെബിറ്റ് കാർഡ് പുറത്തിറങ്ങി

ഇന്ത്യയിൽ ആദ്യ മെറ്റൽ ഡെബിറ്റ് കാർഡ് പുറത്തിറങ്ങി

ഇന്ത്യയിലെ ആദ്യത്തെ മെറ്റൽ ഡെബിറ്റ് കാർഡ് പുറത്തിറക്കി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഡിജിറ്റൽ പേമെന്റ് ബിസിനസ്സ് രംഗത്തെ ആഗോള മുൻനിര സ്ഥാപനമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. വിസയുമായി സഹകരിച്ചാണ് മെറ്റൽ ഡെബിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഫസ്റ്റ് പ്രൈവറ്റ് ഇൻഫിനിറ്റ് എന്ന പേരിലാണ് കാർഡ് പുറത്തിറക്കിയത്.

പ്രീമിയം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്കായി പ്രകത്യേകം കാർഡ് രൂപകൽപ്പന ചെയ്തത്. ആജീവനാന്ത സൗജന്യ കാർഡാണിത്.

ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാം ഉപഭാകോക്താക്കൾക്ക് നിരവധി ബാങ്കിങ്ങ്, ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ ലഭ്യമാണ്. ഒട്ടേറെ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. പ്രീമിയം കാർഡ് ഉടമകൾക്ക് ഡെബിറ്റ് കാർഡിന്റെ ആനുകൂല്യങ്ങളും ലഭിക്കും.

കൂടാതെ കാർഡ് ഹോൾഡർമാർക്കും പങ്കാളികൾക്കും കോംപ്ലിമെന്ററി എയർ പോർട്ട് ലോഞ്ച ആക്‌സസ്, ഇൻഷുറൻസ് കവറേജജ് ഗോൾഫ് കോഴ്‌സ് പ്രവേശനം തുടങ്ങിയ ഓഫറുകളും ലഭ്യമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *