ഗൂഗിൾ പേ വഴിയുളള പണമിടപാടുകൾ വൈകിയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഗൂഗിൾ പേ വഴിയുളള പണമിടപാടുകൾ വൈകിയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചിലപ്പോൾ ലഭിക്കാൻ കാല താമസം വരാറുണ്ട്. ഈ അവസരത്തിൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ആദ്യം അയച്ച സ്റ്റാറ്റസ് ഒരിക്കൽ കൂടി പരിശോധിക്കുക. സക്‌സസ് എന്ന സന്ദേശം വരികയാണെങ്കിൽ കുറച്ചു സമയത്തിനുളളിൽ നമ്മൾ അയച്ച ആൾക്ക് പണം ലഭിക്കും.

സ്വീകർത്താവിന് ലഭിച്ചില്ലെങ്കിൽ കസ്മറ്റർ കെയറിൽ വിവരം അറിയിക്കുക. റെയ്‌സ് ഡിസ്പ്യൂട്ട് എന്നതിൽ അമർത്തിയ ശേഷം അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

ചില ദിവസങ്ങളിൽ രണ്ടു ദിവസം വരെ കാത്തിരിക്കാൻ ആവശ്യപ്പെടാറുണ്ട്. അതിന് ശേഷം അക്കൗണ്ട് പരിശോധിക്കുക. പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് പോവുകയും സ്വീകർത്താവിനു ലഭിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ മൂന്ന് ദിവസത്തിനുളളിൽ പണം തിരിച്ചു ലഭിക്കുന്നതാണ്. അതല്ലെങ്കിൽ ഉടൻ തന്നെ കൂടുതൽ വിവരങ്ങൾക്കായി ഫിക്‌സ് പ്രൊബ്ലെംസ് വിത്ത് ട്രാൻസാക്ഷൻ എന്നതിൽ പോകുക

ചില അവസരങ്ങളിൽ ഇടപാട് നടന്നില്ല എന്ന് സന്ദേശം വരുകയും എന്നാൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്താലും നമ്മൾ പരാതി കൊടുക്കുന്ന മുറക്ക് പണം മൂന്ന് ദിവസത്തിനുളളിൽ തിരിച്ചു നമ്മുടെ ബാങ്ക് അക്കൗണ്ടിലെത്തിയിരിക്കും. ചിലപ്പോൾ റിവാർഡുകൾ ലഭിക്കുമ്പോൾ ഗൂഗിൾ പേ ലഭിച്ചുവെന്ന് കാണിക്കുകയും എന്നാൽ അക്കൗണ്ടിൽ കാണാതിരിക്കുകയും ചെയ്താൽ ഏഴ് ദിവസം കാത്തിരിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *