റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യൻ വിപണിയിൽ

റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യൻ വിപണിയിൽ

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി അതിന്റെ പുതിയ സ്മാർട്ട്‌ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണാണിത്, കഴിഞ്ഞ വർഷത്തെ റെഡ്മി നോട്ട് 10ഠ 5ജിയിലെ ഒരു ചെറിയ അപ്‌ഗ്രേഡായി ഇതിനെ കണക്കാക്കാം. നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്‌ക്കൊപ്പം റെഡ്മി നോട്ട് 11 ടി അടുത്തിടെ ചൈനയിൽ നോട്ട് 11 ആയി അവതരിപ്പിച്ചിരുന്നു.

ചൈനയിൽ അവതരിപ്പിച്ച നോട്ട് 11 ന്റെ അതേ രൂപകൽപ്പനയും സവിശേഷതകളും ഇന്ത്യയിലെ പുതിയ റെഡ്മി ഫോണിന് ഉണ്ട്, എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ചത് മറ്റൊരു പേരിലാണെന്നു മാത്രം. നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയിൽ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാർട്ട്‌ഫോണാണിത്. 90ഒ്വ അഡാപ്റ്റീവ് ഡിസ്‌പ്ലേ, മീഡിയടെക് 810 എസ്ഒസി , 33വാട്സ് പ്രോ ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകൾ.

6ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയിൽ ആരംഭിക്കുന്നു, 6ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപ വിലവരും. ടോപ്പ് എൻഡ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 2021 ഡിസംബർ 7 മുതൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *