പേടിഎമ്മിന്റെ പുതിയ ട്രാൻസിസ്റ്റ് കാർഡ് അവതരിപ്പിച്ചു

പേടിഎമ്മിന്റെ പുതിയ ട്രാൻസിസ്റ്റ് കാർഡ് അവതരിപ്പിച്ചു

പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചു. ഒരു രാജ്യം ഒരു കാർഡ് എന്ന ആശയത്തിലാണ് പേടിഎം പുതിയ ഉത്പന്നം ഇറക്കിയിരിക്കുന്നത്. ഒരു കാർഡ് നിത്യാവശ്യങ്ങൾക്കായി മെട്രോ, റയിൽ, ബസ്, തുടങ്ങിയ യാത്രാ മാർഗങ്ങൾക്കും ടോൾ-പാർക്കിങ് ചാർജ് നൽകുന്നതിനും ഉപയോഗിക്കാൻ സാധിക്കും എന്നാണ് പേടിഎം അവകാശവാദം. വ്യാപാര സ്ഥാപനങ്ങളിൽ ഓഫ്ലൈൻ പേയ്മെന്റുകൾക്കും ഓൺലൈൻ ഷോപ്പിങിനും മറ്റ് അനേക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനും കാർഡ് ഉപയോഗിക്കാം.

ഈ കാർഡ് അവതരിപ്പിക്കുന്നതോടെ പല വിധ ആവശ്യങ്ങൾക്കായി ഒന്നിലധികം കാർഡുകൾ കൊണ്ടു നടക്കേണ്ട അവസ്ഥയും ഒഴിവായി. എല്ലാ പേയ്മെന്റുകൾക്കും പേടിഎം ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം. ഇന്ത്യക്കാർക്ക് തടസമില്ലാതെ ബാങ്കിങും മറ്റ് ഇടപാടുകളും നടത്തുന്നതിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രാൻസിറ്റ് കാർഡിന്റെ അവതരണമെന്ന് പേടിഎം പറയുന്നു.

ഈ കാർഡിന് അപേക്ഷിക്കാനും റീചാർജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റൽ സംവിധാനം പേടിഎം ആപ്പിൽ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കാർഡ് വീടുകളിലെത്തും അല്ലെങ്കിൽ ആവശ്യമായ ഇടത്തെ സെയിൽസ് പോയിന്റിൽ നിന്നും കളക്റ്റ് ചെയ്യാം. പ്രീപെയ്ഡ് കാർഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കൾക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *