ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ദേശീയ ഉൽപ്പാദനം മെച്ചപ്പെട്ട നിലയിൽ

രാജ്യത്തിന്റെ ദേശീയ ഉൽപ്പാദന വളർച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.4 ശതമാനം. കോവിഡിന് മുൻപുളള കാലത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ഇതൊന്നു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലത്ത് 7.4 ശതമാനം ചുരുങ്ങിയ അവസ്ഥയിൽ നിന്നാണ് ഈ വളർച്ച. ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിലെ ദേശീയ ഉൽപ്പാദന വളർച്ച 20.1 ശതമാനം ആയിരുന്നു. മുൻവർഷം ഇതേ കാലത്ത് 24.4 ശതമാനം ചുരുങ്ങിയ അവസ്ഥയിലായിരുന്നു ജി.ഡി.പി. ദേശ വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതാണ് അന്നത്തെ തകർച്ചയ്ക്ക് കാരണം.

ക്രിപ്‌റ്റോ കറൻസി ബിൽ ഉടനെന്ന് ധനമന്ത്രി

ക്രിപ്‌റ്റോ കറൻസി അപകടം നിറഞ്ഞ മേഖലയാണെന്നും അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉടൻ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാചക വാതക വില വീണ്ടും കൂട്ടി: വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു

പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വില 266 രൂപ കൂട്ടിയിരുന്നു.

സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് : ഇന്ന് പവന് 35,680

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 35,680 രൂപ. ഗ്രാം വില 25 രൂപ കുറഞ്ഞ് 4460ൽ എത്തി. രണ്ടാഴ്ചക്കിടെ സ്വർണ്ണത്തിന് 1240 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വർണ്ണ വിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പടെയുളള ഘടകങ്ങളാണ് സ്വർണ്ണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *