സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി

നാടിന്റെ വികസനമെന്നതു ഭാവി തലമുറയ്ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ, വാണിജ്യ രംഗത്തെ സംഘടനകളെ ഏകോപിപ്പിച്ചു രൂപികരിച്ച ഫെഡറേഷൻ ഓഫ് ബിസിനസ്സ് ഓർഗനൈസേഷൻ ഓഫ് കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്ത് വളരെ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വേഗ റെയിൽ പോലുളള സൗകര്യങ്ങൾ വരുമ്പോൾ അതിനനുസരിച്ചുളള പദ്ധതികളും വരും. പുരോഗതി വിളിച്ചോതിയ കേരള മോഡലിന് ഇടയ്ക്ക് തുടർച്ചയുണ്ടാകില്ല.

അതിനാൽ നേട്ടങ്ങൾ കാലാനുസൃതമായി പുതുക്കാനായില്ല. ചിലതിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. പശ്ചാത്തല സൗകര്യ വികസനത്തിൽ നാം പിന്നിലാണ്. റോഡുകളിൽ കുരുങ്ങുന്ന അവസ്ഥയുണ്ടായാൽ വികസന പദ്ധതികളുമായി വരുന്നവർ അപ്പോഴേ സ്ഥലം വിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *