സപ്ലൈകോ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കൂടുന്നു: വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് ജനം

സപ്ലൈകോ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കൂടുന്നു: വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് ജനം

സപ്ലൈകോയിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കൂടുന്നു. ഒരു കിലോഗ്രാമിന്റെയും 500 ഗ്രാമിന്റെയും പാക്കറ്റിന് 50 പൈസ വർധിപ്പിച്ചതോടെ ഇതുവരെയുണ്ടായിരുന്ന 1.50 രൂപയ്ക്ക് പകരം 2 രൂപ പാക്കിങ്ങ് ചാർജ് നൽകണം.

മല്ലി,മുളക് എന്നിവയുടെ 250 ഗ്രാം പാക്കറ്റിനും 2 രൂപയാണ് പാക്കിങ്ങ് ചാർജ്. ജീരകം ,ഉലുവ, കടുക് എന്നിവയുടെ 50 ഗ്രാം പാക്കറ്റിന് ഒരു രൂപയും മറ്റുലളവയുടെ 500 ഗ്രാമിന് താഴെയുളള പാക്കറ്റിന് 1.50 രൂപയുമായണ് പുതുക്കിയ നിരക്ക്. 5 കിലോഗ്രാം അരിയുടെ പാക്കറ്റിന് മൂന്നര രൂപയും 10 കിലോഗ്രാമിന് ആറര രൂപയും ഈടാക്കും.

ഒരു കിലോഗ്രാം പാക്കറ്റ് ഇല്ലെങ്കിൽ 500 ഗ്രാമിന്റെ 2 പാക്കറ്റ് എടുത്താൽ നാല് രൂപ അധികം നൽകേണ്ടി വരും. മല്ലി 250 ഗ്രാം, 500 ഗ്രാം പാക്കറ്റിന് 2 രൂപയാണ് പാക്കിങ്ങ് ചാർജ്. പച്ചക്കറിയുടെ വിലക്കയറ്റത്തിനു പുറമെ സപ്ലൈകോയിലും വില വർധിക്കുന്നതോടെ ദുരിതത്തിലാക്കാൻ പോകുന്നതു സാധാരണക്കാരാണ്. പാക്കിങ്ങ് തൊഴിലാളികൾക്ക് ഒരു പാക്കറ്റിന് 1.65 രൂപയാണ് നിരക്ക്. പാക്കിങ്ങ് വസ്തുക്കൾക്കായി 1.25 രൂപയുടെ ചെലവുണ്ട്. വില കൂട്ടിയിട്ടുണം നഷ്ടമല്ലാതെ ലാഭമില്ലെന്ന് സപ്ലൈകോ മാർക്കറ്റിങ്ങ് അഡീഷണൽ ജനറൽ മാനേജർ ആർ.എൻ.സതീഷ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *