ആൾട്ടോ പുതു തലമുറ വിപണിയിൽ: ഫീച്ചർ അറിയാം

ആൾട്ടോ പുതു തലമുറ വിപണിയിൽ: ഫീച്ചർ അറിയാം

ഇന്ത്യയിലെ സാധാരണക്കാരൻറെ വാഹനസ്വപ്‌നങ്ങളെ പൂവണിയിച്ച മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ ജനപ്രിയ കാറുകളിലൊന്നുമാണ് ആൾട്ടോ. ഹാച്ച്ബാക്ക് ഇപ്പോഴിതാ എൻട്രി ലെവൽ കാറായ അൾട്ടോയുടെ പുതിയ തലമുറയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജപ്പാനിലെ ആഭ്യന്തര വിപണിയിലാണ് പുത്തൻ ആൾട്ടോയുടെ അവതരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അൾട്ടോയുടെ ഒമ്പതാം തലമുറയാണ് ജാപ്പനീസ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മാരുതി സുസുക്കി ആൾട്ടോയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ജാപ്പനീസ്-സ്‌പെക്ക് മോഡൽ അൾട്ടോ എന്നും പേരൊഴികെ, രണ്ട് കാറുകൾക്കും വ്യത്യസ്ത ഡിസൈനും ഇന്റീരിയറും പവർട്രെയിനും ആണെന്നുമാണ് റിപ്പോർട്ടുകൾ.

മാത്രമല്ല ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഈ അൾട്ടോയുടെ സവിശേഷതയാണ്. 660 സിസി, മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായാണ് എത്തുന്ന ഈ ഒമ്പതാം തലമുറ വാഹനത്തിൻറെ ഏറ്റവുംവലിയ സവിശേഷത അതിലെ സുരക്ഷാ സംവിധാനങ്ങളാണ്?. അത്യാധുനികമായ ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളാണ് അൾട്ടോയിലുള്ളത്.

പുതിയ ബോഡി പാനലുകളും ഡിസൈൻ ഘടകങ്ങളുമായിട്ടാണ് പുതിയ തലമുറ ആൾട്ടോ വരുന്നത്. എങ്കിലും, മൊത്തത്തിലുള്ള ബോക്സി ആകൃതി നിലനിർത്തിയിരിക്കുന്നു. മുൻഗാമിയേക്കാൾ വൃത്താകൃതിയിലുള്ള അരികുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ഫ്രണ്ട് ഫാസിയയിൽ വലിയ ട്രപസോയിഡൽ ഹെഡ്ലാമ്പുകളും ഹെഡ്ലാമ്പുകൾക്കിടയിൽ ക്രോം ബാർ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ഫ്രണ്ട് ഗ്രില്ലും ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *