ട്വിറ്ററിന്റെ പുതിയ സിഇഒ ആയി പരാഗ് അഗർവാൾ: സ്ഥാനമൊഴിഞ്ഞ് ജാക്ക് ഡോർസി

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി പരാഗ് അഗർവാൾ: സ്ഥാനമൊഴിഞ്ഞ് ജാക്ക് ഡോർസി

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇനി പരാഗ് അഗർവാൾ.ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറാണ് പരാഗ് അഗർവാൾ.ട്വിറ്റർ ഇൻ കോർപ്പറേറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജാക്ക് ഡോർസി കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു.

ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് രാജിവയക്കുന്നുവെന്നും പരാഗ് അഗർവാൾ തന്റെ പിൻഗാമിയാകുമെന്നും ജാക്ക് ഡോർസി തന്നെയാണ് അറിയിച്ചത്.ജാക്കിനും ഞങ്ങളുടെ മുഴുവൻ ടീമിനും അഗാധമായ നന്ദി. ഭാവിയെ കുറിച്ച് ഓർത്ത് വളരെയധികം ആവേശം. ഐഐടി- ബോംബെ പൂർവ്വ വിദ്യാർത്ഥിയായ അഗർവാൾ ട്വിറ്ററിൽ കുറിച്ചു.

അഗർവാളിന്റെ ട്വിറ്റർ കുറിപ്പ് വായിക്കാം:

‘ലോകം ഇപ്പോൾ നമ്മളെ നീരിക്ഷിക്കുന്നു. മുൻപത്തേതിലും കൂടുതൽ. ഇന്നത്തെ വാർത്തയെകുറിച്ച് ധാരാളം ആളുകൾക്ക് വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. അവർ ട്വിറ്ററിനെ കുറിച്ചും നമ്മുടെ ഭാവിയെ കുറിച്ചും ശ്രദ്ധിക്കുന്നതിനാലാണിത്. ഞങ്ങൾ ഇവിടെ ചെയ്യുന്ന ജോലി പ്രധാനമാണ്.’

സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റിലെ തന്റെ സിഇഒ ജോലിയുടെ അവസാനമാണ് ഡോർസിയുടെ വിടവാങ്ങൽ സൂചിപ്പിക്കുന്നത്, ഫേസ്ബുക്കിനും, ടിക്ക് ടോക്കും പോലുളള പുതിയ സോഷ്യൽ നെറ്റ് വർക്കിങഅങ് സെറ്റുകളെയും പോലുളള വലിയ എതിരാളികൾക്ക് പിന്നിലാവുന്നുവെന്ന വിമർശനം ട്വിറ്റർ ഏറ്റുവാങ്ങുന്നതിന് പിന്നാലെയാണ് ഡോർസിയുടെ രാജിയെന്നത് ശ്രദ്ധേയമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *