പ്രായമായവർക്കായുളള റിവേഴ്‌സ് മോഗിജ് വായ്പകളെ കുറിച്ച് അറിയാം

പ്രായമായവർക്കായുളള റിവേഴ്‌സ് മോഗിജ് വായ്പകളെ കുറിച്ച് അറിയാം

പെൻഷൻ, പലിശ, ആന്വിറ്റി തുടങ്ങിയ സ്ഥിര വരുമാനം ഇല്ലാത്ത പ്രായമായവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. വയസ്സ് കൂടി പോകുകയും വരുമാനം ഇല്ല തുടങ്ങിയ കാരണങ്ങളാൽ സാധാരണ വായ്പകളും ലഭ്യമല്ലാത്ത അവസ്ഥയു ഇവർക്കുണ്ട്. ഇത്തരം വയോധികർക്ക് ബാങ്കുകൾ നൽകുന്ന റിവേഴ്‌സ് മോഗിജ് വായ്പകൾ പ്രയോജനപ്പെടുത്താം.

ഭവന വായ്പ നമ്മൾ അപേക്ഷിക്കുമ്പോൾ ലഭിക്കുകയും നിശ്ചിത കാലവധിക്കുളളിൽ മാസങ്ങളിലായി തിരിച്ചടയ്ക്കുകയും വേണം. ഇതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഉളള വീടോ, ഫ്‌ളാറ്റോ ജാമ്യമായിട്ടെടുത്തു റിവേഴ്‌സ് മോഗിജ് വായ്പ അനുവദിക്കുന്നു. വായ്പതുക മാസം തോറും അല്ലെങ്കിൽ ആവശ്യമുളള ഇടവേളകളിൽ ഗഡുക്കളായി വിതരണം ചെയ്യും.

ചികിത്സ ചെലവിലേക്കോ, മറ്റ് അത്യാവശ്യങ്ങൾ നടത്താനോ ഒരു നിശ്ചിത തുക ആദ്യമേ നൽകി ബാക്കി ഗഡുക്കളായിട്ട് നൽകുന്ന രീതിയും ഉണ്ട്. സാധാരണ വായ്പകളിൽ കാലാവധി എന്നാൽ തിരിച്ചടവിനുളളതാണെന്നരിക്കെ ഇവിടെ വായ്പ വിതരണം എത്ര കാലത്തേക്ക് തുടരും എന്നാണ് കാലാവധി കൊണ്ട് വ്യക്തമാക്കുന്നത്. വായ്പാ കാലാവധിയുടെ അവസാനം, ജാമ്യമായി നൽകിയ വീട് വിറ്റ് മുതലും പലിശയും ചേർന്ന തുക ബാങ്ക് വാങ്ങും. പണം തിരിച്ചടച്ചാൽ ജാമ്യ വസ്തു തിരിച്ചു നൽകുകയും ചെയ്യും. 60 വയസ്സ് കഴിഞ്ഞ വർക്കാണ് വായ്പയ്ക്ക് അർഹത. ദമ്പതികളായുളളവർക്ക് കൂട്ടായ പേരിലാണ് വായ്പ നൽകുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *