5000 രൂപ വരെ കർഷക പെൻഷൻ പദ്ധതി ഡിസംബർ ഒന്ന് മുതൽ

5000 രൂപ വരെ കർഷക പെൻഷൻ പദ്ധതി ഡിസംബർ ഒന്ന് മുതൽ

സംസ്ഥാനത്ത് കർഷക ഉന്നമനം ലക്ഷ്യമിട്ട് പുതിയ പെൻഷൻ പദ്ധതിയുമായി സർക്കാർ. കർഷകർക്ക് മാസം 5000 രൂപ വരെ പെൻഷൻ ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. കേരള കർഷക ക്ഷേമനിധി ബോർഡ് വഴിയാണ് പെൻഷൻ നടപ്പാക്കുന്നത്.

ഈ പദ്ധതിയിൽ അംഗമാകുന്നതിനുളള പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നാളെ നടക്കും. https://kfwfb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത്
. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയാകും പെൻഷൻ ലഭ്യമാകുക.

മൂന്ന് വർഷത്തോളമായി കൃഷി പ്രധാന ഉപജീവനമാർഗമാക്കിയ ആർക്കും പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗമാകാനുളള കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പരിധി 55 വയസ്സുമാണ്. അതേ സമയം മറ്റു സമാന പദ്ധതികളിൽ അംഗമായവർക്കു പുതിയ പദ്ധതിയുടെ ഗുണ ഫലം ലഭിക്കില്ല. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അഞ്ചു സെന്റ് മുതൽ 15 ഏക്കർ വരെ കൃഷി ഭൂമിയുളളവർക്ക് അപേക്ഷിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *