ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണവിലയിൽ കുറവ്: ഇന്ന് പവന് 35, 960

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവൻ വില 80 രൂപ കുറഞ്ഞ് 35,960 ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4495 ലുമെത്തി.ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയിൽ ഉണ്ടായ തകർച്ചയാണ് സ്വർണ്ണ വില ഇടിവിന് കാരണമായാത്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ സ്വർണ്ണ വില ഉയരുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികൾ

സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രിൽ – മെയ് മാസത്തിനിടയിൽ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ വില വലിയൊരു വെല്ലുവിളിയായി നിൽക്കുന്നത് കമ്പനികൾ ഉന്നയിക്കുന്നു. വില കുറച്ചാൽ മാത്രമേ കൂടുതൽ ശക്തമായി ലേലത്തിൽ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.

സെൻസെക്‌സ് 712 പോയന്റ് ഇടിഞ്ഞു: നിഫ്റ്റിക്ക് 16,800 നഷ്ടമായി

വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരിവിപണികൾ നഷ്ടത്തോടെ തുടക്കം. ആഗോള വപണികളിലെ തകർച്ചയും കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനവുമാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്.സെൻസെക്‌സ് 56,500 ന് താഴെയെത്തി. നിഫ്റ്റിയാകട്ടെ 16,800 നു താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 56,395 ലും നിഫ്റ്റി 239 പോയന്റ് താഴ്ന്ന് 16,789 ലുമാണ് വ്യാപാരം ആരംഭിച്ചത്. അദാനി പോർട്‌സ്, ശ്രീ സിമെന്റ്‌സ്, ടാറ്റാ മോട്ടേഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര , ഹീറോ മോട്ടോർ കോർപ്പ്, വിപ്രോ, ഒഎൻജിസി, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഗ്രാസിം ,മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *