ഏറ്റവും വലിയ വില തകർച്ചയിൽ വിപണി: സെൻസെക്‌സിന് 1688 പോയന്റ് നഷ്ടമായി

ഏറ്റവും  വലിയ വില തകർച്ചയിൽ വിപണി: സെൻസെക്‌സിന് 1688 പോയന്റ് നഷ്ടമായി

ഏറ്റവും വലിയ തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ച് വിപണി. ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് വകഭേദ ഭീതിയിൽ വെളളിയാഴ്ച സെൻസെക്‌സിന് നഷ്ടമായത് 1687.94 പോയന്റ്. അതായത് മൂന്ന് ശതമാനം. നിഫ്റ്റിയാകട്ടെ 509.80 പോയന്റ് താഴ്ന്ന് 17,026. 50 ലുമെത്തി.

കഴിഞ്ഞ ഏപ്രിൽ 12 നു ശേഷമുണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്. പ്രധാന സൂചികകൾക്ക് പുറമെ ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 3.2 ശതമാനവും 2.6 ശതമാനവും തകർച്ച നേരിട്ടു.

കയറ്റുമതി അധിഷ്ഠിത ഓഹരികൾ, ഉദാഹരണത്തിന് ഓട്ടോ,മെറ്റൽ സെക്ടറുകളാണ് തകർച്ചയിൽ മുന്നിലെത്തിയത്. മെറ്റൽ സൂചിക അഞ്ചു ശതമാനവും ഓട്ടോ സൂചിക നാല് ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 3.6 ശതമാനവും റിയാൽറ്റി ആറ് ശതമാനവും നഷ്ടം നേരിട്ടു. ഫാർമ സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത് 1.7 ശതമാനം.

ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്‌സ്്, ബിപിസിഎൽ,മാരുതി സുസുകി, ടാറ്റാ സ്റ്റീൽ,ഒഎൻജിസി, എൻടിപിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, ടൈറ്റാൻ ഓഹരികളാണ് പ്രധാനമായും തകർച്ച നേരിട്ടത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *