ആമസോൺ പ്രൈം നിരക്കുകൾ ഉയർത്തി

ആമസോൺ പ്രൈം നിരക്കുകൾ ഉയർത്തി

ആമസോൺ പ്രൈം അംഗത്വ നിരക്കുകൾ ഉയർത്തി. അൻപത് ശതമാനത്തോളമാണ് വർധന. ഡിസംബർ 13 ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ ഉയർത്തുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ കൃത്യമായി തീയതി പുറത്തുവിട്ടിരുന്നില്ല. പുതിയ നിരക്കുകൾ വ്യക്തമായി ആമസോൺ വെബ് പേജിൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ 999 രൂപയാണ് പ്രൈം അംഗത്വത്തിനുളള വാർഷിക നിരക്ക്. ഇത് 1499 രൂപയായാണ് ഉയർത്തുന്നത്. അഞ്ഞൂറു രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തേക്കുളള വരി സംഖ്യ 329 ൽ നിന്നും 459ായി ഉയർത്തി. ഒരു മാസത്തേക്ക് ഇനി 129 രൂപയ്ക്ക് പകരം 179 രൂപ നൽകണം.

അംഗത്വ ഫീസ് പുതുക്കുന്നതിനു മുന്നോടിയായി ആമസോൺ ഹ്രസ്വകാല ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 13 ന് മുൻപായി അംഗത്വം പുതുക്കുന്നവർക്ക് പഴയ നിരക്കായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. പ്രൈം വിഡിയോ, പ്രൈം മ്യൂസിക്ക്, പ്രൈം റീഡിങ്ങ്, ഫ്രീ ഡെലിവറി എന്നിവയാണ് പ്രൈം അംഗങ്ങൾക്ക് ലഭ്യമാകുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *