ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൈകോൺ സമ്മേളനം ഇന്ന് മുതൽ

ടൈ കേരള സംഘടിപ്പിക്കുന്ന സംരംഭകത്വ സമ്മേളനം ടൈകോൺ ഇന്ന് ആരംഭിക്കും. 6.25 ന് ഹോട്ടൽ മാരിയറ്റിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 1200 ൽ ഏറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഓൺലൈൻ -ഓഫ് ലൈൻ പ്ലാറ്റ് ഫോമിലാണ് സംഘടിപ്പിക്കുന്നത്. കോവിഡാനന്തര കാലത്തെ വാണിജ്യ വ്യവസായ സാധ്യതകളും സാങ്കേതിക വിദ്യകളും ചർച്ച ചെയ്യുന്ന സമ്മേളനം 27 നു സമാപിക്കും.

സെൻസെക്‌സ് 454 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

നവംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായിട്ടുകൂടി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും, റിയാലിറ്റി, ഫാർമ ഓഹരികളുടെയും കുതിപ്പാണ് വിപണി നേട്ടമാക്കിയത്. സെൻസെക്‌സ് 454.10 പോയന്റ് നേട്ടത്തിൽ 58,795.09 ലും നിഫ്റ്റി 121.30 പോയന്റ് ഉയർന്ന് 17,536. 30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് 6.3 ശതമാനം നേട്ടത്തിൽ 2,499 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഡിവീസ് ലാബ്, ഇൻഫോസിസ്, ഐടിസി,ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

ബോധപൂർവ്വം വായ്പ തിരിച്ചടക്കാതിരിക്കൽ: കോവിഡിന് ശേഷം 62,000 കോടി രൂപയുടെ വർധന

ബാങ്ക് വായ്പ തിരിച്ചടക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തുന്നവരുടെ എണ്ണത്തിൽ കോവിഡിന് ശേഷം 10 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തൽ. കോവിഡിന് ശേഷം 62,970 കോടി രൂപയുടെ റെക്കോർഡ് വർധനയാണ് ഈയിനത്തിലുളളത്. മൊത്തം കിട്ടാക്കടമാകട്ടെ 2019 ഡിസംബറിലെ 6.22 ലക്ഷം കോടി രൂപയിൽ നിന്ന് 2021 ജൂണിലെത്തിയപ്പോൾ 6.85 ലക്ഷം കോടിയായി.

സ്വർണ്ണ വിലയിൽ മാറ്റമില്ല: ഇന്ന് പവന് 35,760

ഇന്നത്തെ സ്വർണവില കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് ഇടിഞ്ഞ ശേഷമാണ് മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 35760 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44700 രൂപയാണ്.കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞിരുന്നു ഇന്നലെ. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്. ഇന്നലത്തെ നിരക്കിന് സമാനമാണിത്. ഒരു പവൻ സ്വർണ വില 39008. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48760 രൂപ. പവന് 312 രൂപയും പത്ത് ഗ്രാമിന് 390 രൂപയും ഇന്നത്തെ സ്വർണ വിലയിൽ കുറവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ (ഏീഹറ ുൃശരല ീേറമ്യ) 35 രൂപയുടെ കുറവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 350 രൂപ കുറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *