പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാട് തടസ്സപ്പെടും: മുന്നറിയിപ്പുമായി എസ് ബിഐ

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാട് തടസ്സപ്പെടും: മുന്നറിയിപ്പുമായി എസ് ബിഐ

പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ബാങ്ക് അറിയിച്ചു. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി 2022 മാർച്ച് 31 ആണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവിൽ ആറ് മാസത്തേക്ക് കൂടി സമയം നീട്ടി നൽകിയത്. എസ്എംഎസ് വഴിയോ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക് ചെയ്യാം. എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന് UIDPAN <12 അക്ക ആധാർ നമ്പർ > < 10 അക്ക പാൻ > എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക. സന്ദേശം അയച്ചു കഴിഞ്ഞാൽ പാൻ ആധാറുമായി ലിങ്ക് ചെയ്യും.

പോർട്ടൽ വഴി ലിങ്ക് ചെയ്യാൻ WWW.incomtax.gov.in എന്ന സൈറ്റ് തുറക്കുക. ഔർ സർവീസസിൽ ക്ലിക്ക് ചെയ്യുക. പാൻ,ആധാർ വിവരങ്ങൾ നൽകുക. മൊബൈൽ നമ്പർ നൽകുക.ആധാർ വിവരങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിന് ഐ എഗ്രിയിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *