ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

പുതിയ ഔഡി ക്യു5 നിരത്തിൽ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി പരിഷ്‌കരിത്ത അഞ്ച് സീറ്റുളള എസ് യു വി ക്യു 5 നിരത്തിലിറക്കി. ടെക്‌നോളജി, പ്രീമിയം പ്ലസ് എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. 63.77 ലക്ഷം, 58.93 ലക്ഷം രൂപയാണ് യഥാക്രമം ഷോറൂം വില. രണ്ട് ലിറ്റർ ടർബോ എൻജിനുളള ക്യു 5 ഔറംഗബാദിലെ പ്ലാന്റിലാണ് നിർമ്മിക്കുന്നത്.

ഇന്ന് പവന് 36,040 രൂപ

സ്വർണ്ണ വില ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഇതോടെ 4505 രൂപയും പവന് 36040 രൂപയുമായി. ഈ മാസം സ്വർണ്ണ വിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ കഴിഞ്ഞ 16 ന് ഒരു പവന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. പവന് 880 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണയിൽ ട്രോയ് ഔൺസിന്റെ വില 1802 ഡോളറായി താഴ്ന്നു.

കേരളത്തിന് 1830 കോടി നികുതി വിഹിതം

കേരളത്തിനുളള രണ്ട് മാസത്തെ നികുതി വിഹിതമായി കേന്ദ്ര ധനമന്ത്രാലയം 1830.38 കോടി രൂപ അനുവദിച്ചു. ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. 28 സംസ്ഥാനങ്ങൾക്കായി രണ്ട് മാസത്തേക്ക് 95082 കോടിയാണ് കേന്ദ്രം അനുവദിച്ചത്. സാധാരണ ഗതിയിൽ പ്രതിമാസ ഗഡു 47541 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്. 17056 കോടി രൂപ.

പൊതുമേഖല ബാങ്കുകൾ നേട്ടത്തിൽ: മെറ്റൽ ഓഹരികളിൽ സമ്മർദ്ദം

തിങ്കളാഴ്ചത്തെ തകർച്ചയ്ക്ക് ശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. ആഗോള വിപണിയിൽ സ്ഥിരതയാർജിച്ചതും ഭാരതി എയർടെൽ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടിസിഎസ് എന്നീ ഓഹരികളിലെ മുന്നേറ്റവുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്‌സ് 63 പോയന്റ് ഉയർന്ന് 58, 727 ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 17,534 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, എൻടിപിസി, സൺഫാർമ, പവർഗ്രിഡ് കോർപ്,ടിസിഎസ്, എസ്ബിഐ, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *