ക്രിപ്‌റ്റോ കറൻസി നിരോധനം: ബില്ല് പാർലമെന്റിൽ

ക്രിപ്‌റ്റോ കറൻസി നിരോധനം: ബില്ല് പാർലമെന്റിൽ

രാജ്യത്ത് സ്വകാര്യ ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചിലഭേദഗതികളോടെയാകും ക്രിപ്‌റ്റോ കറൻസി ആൻഡ് റഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ല് അവതരിപ്പിക്കുക.

29 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണനയ്ക്ക് വരുന്നത്. സ്വകാര്യ ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കുന്നതോടൊപ്പം ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ മാറ്റം വരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും. നിലവിലെ നിക്ഷേപകർക്ക് നിശ്ചിത സമയത്തിനകം വിറ്റൊഴിയാൻ അവസരം അനുവദിച്ചേക്കും.

ബില്ല് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തു വന്നതോടെ പ്രധാന ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം 15 ശതമാനത്തിലേറേ ഇടിഞ്ഞു. ബിറ്റ് കോയിൻ 18.53 ശതമാനവും ഈഥേറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവുമാണ് താഴെ പോയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *