അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും കോടീശ്വരനായി അദാനി

അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും കോടീശ്വരനായി അദാനി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. കഴിഞ്ഞ ആറു വർഷമായി ആ പദവി അലങ്കരിച്ചിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിയ്ക്ക് നേട്ടമുണ്ടാക്കിയത്.

2015 മുതൽ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂബെർഗ് ബില്യണയർ സൂചിക അനുസരിച്ച് 9100 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറാണ്. ബുധനാഴ്ച റിലയൻസിന്റെ ഓഹരിയിൽ 1.72 ശതമാനത്തിന്റെ ഇടവാണ് രേഖപ്പെടുത്തിയത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിൽ മുന്നേറ്റമാണ് ദൃശ്യമായത്. ഇതാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യത്തിൽ മാത്രം 2.34 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അദാനി പോർട്‌സ് നാലു ശതമാനമാണ് മുന്നേറിയത്. ഇന്നത്തെ മുന്നേറ്റത്തോടെ ഇരു കമ്പനികളുടെയും വിപണി മൂല്യം 3.5 ലക്ഷം കോടി രൂപയായി ഉയർന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *