ഫ്‌ളാഷ് കോൾസ്, മെസേജ് ലെവൽ റിപ്പോർട്ടിങ്ങ്: വാട്‌സാപ്പിലെ രണ്ട് പുതിയ ഫീച്ചറുകൾ അറിയാം

ഫ്‌ളാഷ് കോൾസ്, മെസേജ് ലെവൽ റിപ്പോർട്ടിങ്ങ്: വാട്‌സാപ്പിലെ രണ്ട് പുതിയ ഫീച്ചറുകൾ അറിയാം

വാട്‌സാപ്പ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി രണ്ട് പുത്തൻ ഫീച്ചറുകൾ പുറത്തിറക്കി. സുരക്ഷാ ഫീച്ചറുകളായി ഫ്‌ളാഷ് കോൾസ്,മെസ്സേജ് ലെവൽ റിപ്പോർട്ടിങ്ങ് എന്നിവയാണ് വാട്‌സാപ്പിലെ പുത്തൻ ഫീച്ചറുകൾ.

വാട്‌സാപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പ്ലാറ്റ് ഫോം അയയ്ക്കുന്ന ആറക്ക വൺ ടൈം പാസ് വേഡ് നൽകണം. ശരിയായ ഒടിപി നൽകാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇൻ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫ്‌ളാഷ് കോൾസ് ഫീച്ചർ ഈ ഘട്ടം ഒഴിവാക്കുന്നു. ഒരു ഓട്ടോമേറ്റഡ് കോളിലൂടെ സ്വയം പരിശോധിക്കാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു.

നിലവിൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രമേ ഫീച്ചർ ലഭ്യമാകു. മറ്റേതെങ്കിലും ഉപയോക്താവിൽ നിന്നുളള സന്ദേശം കുഴപ്പം പിടിച്ചതാണെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മെസെജ് ലെവൽ റിപ്പോർട്ടിങ്ങ് ഫീച്ചർ. ഒരു ഗ്രൂപ്പിലെ മറ്റൊരു ഉപയയോക്താവ് അയച്ച സന്ദേശം പോലും ജാതി,മത,വംശ സ്പർദ്ധ വളർത്തുന്നതോ ഒരാളെ ആക്ഷേപിക്കുന്ന തരത്തിലോ ഉളളതാണെങ്കിൽ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

ഈ രണ്ട് ഫീച്ചറുകൾ കൂടാതെ അടുത്തിടെ വാട്‌സാപ്പ് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിന്റെ ലാസ്റ്റ് സീൻ സ്റ്റാറ്റസും, പ്രൊഫൈൽ ഫോട്ടോയും ഡിസ്‌ക്രിപ്ഷനും ആർക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാൻ അനുവദിക്കുന്ന മൈ കോൺടാക്റ്റുകൾ എക്‌സെപ്റ്റ് ഫീച്ചറും പുറത്തിറക്കിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *