സഹകരണസംഘങ്ങൾ ബാങ്കുകൾ അല്ലെന്ന് ആർബിഐ: നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം

സഹകരണസംഘങ്ങൾ ബാങ്കുകൾ അല്ലെന്ന് ആർബിഐ: നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം

സഹകരണ സംഘങ്ങൾ ( കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ) ബാങ്കുകളല്ലെന്ന് റിസർവ് ബാങ്ക്. 1949 ലെ ബാങ്കിങ്ങ് റഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുളള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.

നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐയുടെ നിലപാട്.

ഉപഭോക്താക്കൾ ബാങ്കുകളിൽ നടത്തുന്ന നിക്ഷേപത്തിന് നിലവിൽ അഞ്ചു ലക്ഷം രൂപ ഇൻഷുറൻസുണ്ട്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ്ഗ്യാരന്റി കോർപ്പറേഷനാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് ബാധകമല്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *