വിപണിയിൽ പച്ചക്കറിയ്ക്ക് വിലക്കയറ്റം:തക്കാളി തൊട്ടാൽ പൊളളും

വിപണിയിൽ പച്ചക്കറിയ്ക്ക് വിലക്കയറ്റം:തക്കാളി തൊട്ടാൽ പൊളളും

സംസ്ഥാന വിപണിയിൽ പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലെ ചില്ലറ വിപണിയിൽ പല സ്ഥലങ്ങളിലും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 രൂപ മുതൽ 40 രൂപ വരെയുണ്ടായിരുന്നു പല പച്ചക്കറികളുടെയും വില 60 രൂപ മുതൽ 80 രൂപ വരെയെത്തി.

കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമർദ്ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉൽപ്പാദനം കുറഞ്ഞിട്ടുണ്ട്.

തക്കാളിയ്ക്ക് പിന്നാലെ സവാള വിലയും കുതിക്കുന്നുണ്ട്. മുരിങ്ങയ്ക്കാ, പയർ,ബീൻസ്, കാരറ്റ് എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഇന്ധന വിലയ്ക്ക് പിന്നാലെയുളള പച്ചക്കറി വിലക്കയറ്റം സാധാരണക്കാരെ സംബന്ധിച്ച് താങ്ങാനാവാത്തതാണ്.

കർണാടകയിലെ കാർഷിക മേഖലയായ ചിക്കബല്ലാപ്പൂർ, കോലാർ, ബംഗ്‌ളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്ത് വിളകൾ നശിച്ചു പോയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *