ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

മാറ്റമില്ലാതെ ഇന്ധന വില

കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയതിന് ശേഷം തുടർച്ചയായ പതിനെട്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില. പെട്രോൾ ഡിസൽ വില കമ്പനികൾക്കു പ്രതിദിനം പുനർ നിർണ്ണയിക്കാമെങ്കിലും കഴിഞ്ഞ മൂന്നാഴ്ചയോളമായി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ദീപാവലിയ്ക്ക് മുന്നോടിയായി ഈ മാസം മൂന്നിനാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കേന്ദ്ര സർക്കാർ കുറവു വരുത്തിയത്. കേന്ദ്ര സർക്കാർ കുറവു വരുത്തിയതിന് പിന്നാലെ എൻഡിഎ ഭരണ സംസ്ഥാനങ്ങളിലെ സർക്കാരുകളും നികുതി കുറവ് പ്രഖ്യാപിച്ചിരുന്നു.

ഓഹരി വിപണിയിൽ തകർച്ച: കനത്ത നഷ്ടം നേരിട്ട് റിലയൻസും പേടിഎമ്മും

ആഗോള വിപണികളിലെ ദുർബല സാഹചര്യങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയിൽ ഓഹരി വിപണിയിലും തകർച്ച. കനത്ത വിൽപ്പന സമ്മർദ്ദത്തിനിടെ മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 1500 പോയിന്റെ വരെ ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫിറ്റിയിൽ 450 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. നിഫ്റ്റിയിൽ 17,5000 പോയിന്റിൽ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എല്ലാ സെക്ടറിലെ ഓഹരികളിലും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നാലു ശതമാനം ഇടിവു നേരിട്ടു. മാരുതി, ബജാജ് ഫിനാൻസ് ,കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎൽ,ടെക്, എസ്ബിഐ തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികൾ. ഓട്ടോ ബാങ്ക് ഓഹരികളിൽ 3.84 ശതമാനം ഇടിവാണ് ഉണ്ടായത്.

മാറ്റമില്ലാതെ സ്വർണ്ണവില: പവന് 36,600

ഇന്നത്തെ സ്വർണവില കഴിഞ്ഞ രണ്ട് ദിവസത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 36600 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

ഇന്ത്യൻ വാഹന വിപണിയിൽ വൻ തിരിച്ചടി

ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉൽസവകാല വിൽപ്പനയെന്ന് കണക്ക്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ. 2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വിൽപ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം ഇടിവ് രേഖപ്പെടുത്തി.കൊവിഡ് കാലത്തിന് മുൻപുള്ള 2019 ഒക്ടോബറിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞ ഒക്ടോബറിലെ ഇടിവ് 26.64 ശതമാനമാണെന്നും കണക്കുകൾ പറയുന്നു. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 2021 ഒക്ടോബറിൽ 2020 ഒക്ടോബറിനെ അപേക്ഷിച്ച് 74 ശതമാനം വർധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 26 ശതമാനം ഉയർന്നു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന ആറ് ശതമാനം കുറഞ്ഞു. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 11 ശതമാനവും ട്രാക്ടർ വിൽപ്പന 21 ശതമാനവും ഇടിഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *