കരുതിയിരിക്കാം:ഡിജിറ്റൽ വായ്പ പകുതിയിലേറെ ആപ്പുകളും അനധികൃതം

കരുതിയിരിക്കാം:ഡിജിറ്റൽ വായ്പ പകുതിയിലേറെ ആപ്പുകളും അനധികൃതം

ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുളള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ 600 ൽ അധികം അനധികൃതമാണെന്ന് കണ്ടെത്തൽ. റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക് ലോൺ എന്നീ കീവേർഡുകളുളള 1,100 ആപ്പുകളാണ് 80 ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്.

ഡിജിറ്റൽ വായ്പ ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധിക ബാധ്യത വരാതെ പിന്മാറാൻ മൂന്ന് മുതൽ 14 ദിവസം വരെ കൂളിങ്ങ് ഓഫ് സമയം നൽകണമെന്ന സുപ്രധാന ശുപാർശയും സമിതി മുന്നോട്ടു വച്ചു. കാര്യമായ ആലോചനയില്ലാതെ ധൃതിയിൽ എടുക്കുന്ന വായ്പകൾ അബദ്ധമായെന്ന് തിരിച്ചറിഞ്ഞാൽ നിലവിൽ പിന്മാറാൻ അവസരമില്ല.

പലരും ഇക്കാരണത്താൽ വലിയ കടക്കെണിയിലാകുന്നതും പതിവാണ്. കാലവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പ ആപ്പുകൾ ലോൺ അവസാനിപ്പിക്കാൻ കഴിയും ഇതിനു പകരം കൂളിങ്ങ് ഓഫ് ദിവസങ്ങളിലെ പലിശ മാത്രം നൽകി പിന്മാറാൻ അവസരം നൽകണമെന്നാണ് സമിതിയുടെ നിർദ്ദേശം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *