എയർ ടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 25 ശതമാനം വർധിക്കും

എയർ ടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 25 ശതമാനം വർധിക്കും

വിവിധ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് ഉയർത്തുമെന്ന് വെളിപ്പെടുത്തി പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധാകമാകും.

നവംബർ 26 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ്സ് മുന്നോട്ട് കൊണ്ടു പോകുന്നതിന് ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 200 രൂപ ലഭിക്കേണ്ടതുണ്ട്. ആത്യന്തികമായി 300 രൂപ ലഭിച്ചാൽ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ കഴിയുകയുളളുവെന്ന് കമ്പനി അറിയിച്ചു.

ആരംഭത്തിലെ വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധന ഉണ്ടായേക്കും. നിരക്ക് വർധന നടപ്പാകുന്നതോടെ 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നൽകേണ്ടി വരും. എന്നാൽ 50 ശതമാനം അധികം ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *