യോനോ ആപ്പ് വഴി എളുപ്പത്തിൽ ഇരു ചക്ര വാഹന വായ്പ

യോനോ ആപ്പ് വഴി എളുപ്പത്തിൽ ഇരു ചക്ര വാഹന വായ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ഇനി വളരെ എളുപ്പത്തിൽ ഇരു ചക്ര വാഹന വായ്പ എടുക്കാം. ഇതിനായി എസ്ബിഐ ഈസി റൈഡ് എന്ന പുതിയ പ്രീ അപ്രൂവ്ഡ് വായ്പ പദ്ധതി അവതരിപ്പിച്ചു.

അർഹരായ എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാതെ യോനോ ആപ്പ് വഴി ഇരുചക്ര വാഹന വായ്പ ലഭ്യമാകും. ഇതിൽ വായ്പയ്ക്കായി അപേക്ഷിക്കാവുന്ന പരമാവധി തുക മൂന്ന് ലക്ഷം രൂപയും കുറഞ്ഞ തുക 20,000 രൂപയുമാണ്.

വായ്പ കാലവധി പരമാവധി നാല് വർഷവും വാർഷിക പലിശ നിരക്ക് 10.5 ശതമാനം ആയിരിക്കും വായ്പ തുക ബാങ്ക് നേരിട്ട് ഡീലറിന്റെ അക്കൗണ്ടിലേക്ക് ആയിരിക്കും വിതരണം ചെയ്യുക. ഈ സ്‌കീമിന് കീഴിൽ വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും.

യോനോ വഴി അപേക്ഷിക്കുന്ന ഭവന വായ്പകൾക്ക് നിലവിൽ 5 ബേസിസ് പോയിന്റസിന്റെ ഇളവ് ബാങ്ക് നൽകുന്നുണ്ട്. ഇതിന് പുറമെ ഈ ഉത്സവകാലത്ത് ഉപഭോക്താക്കൾക്കായി നിരവധി പ്രത്യേക ഓഫറുകൾ എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *