ആദായ നികുതി റിട്ടേൺ: വ്യക്തിഗത വിവരങ്ങൾ തെറ്റാതിരിക്കാൻ ശ്രദ്ധിക്കാം

ആദായ നികുതി റിട്ടേൺ: വ്യക്തിഗത വിവരങ്ങൾ തെറ്റാതിരിക്കാൻ ശ്രദ്ധിക്കാം

പുതിയ പോർട്ടലിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഓൺലൈൻ റിട്ടേൺ ഫോം പൂരിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ പരിശോധിക്കണം. ഫോം തിരഞ്ഞെടുത്തതിന് ശേഷം പ്രോസീഡ് വിത്ത് ഐടി ആർ ഒന്ന് എന്ന ബട്ടണിൽ അമർത്തണം.

അപ്പോൾ വരുന്ന പുതിയ വിൻഡോയിൽ ഗെറ്റ് സ്റ്റാർട്ടർഡ് എന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ നിങ്ങൾ എന്തു കാരണത്താലാണ് ഇപ്പോൾ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്നത് എന്നത് സെലക്ട് ചെയ്യുക. ഒന്നുകിൽ മൊത്ത വരുമാനം അടിസ്ഥാന സ്ലാബായ 2.5 ലക്ഷം രൂപയിൽ കൂടിയത് കൊണ്ട് എന്ന തിരഞ്ഞെടുക്കാം.

അല്ലെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥമായ മറ്റ് കാരണങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കണം. മൊത്തം വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെ ആണെങ്കിലും കഴിഞ്ഞ വർഷം വൈദ്യുതി ബിൽതുക ഒരു ലക്ഷത്തിൽ കൂടുതലായിട്ടുണ്ടെങ്കിൽ റിട്ടേൺ നൽകണം. ബാങ്കിൽ ഒരു കോടിയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും രണ്ട് ലക്ഷം രൂപയിൽ കൂടി വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും റിട്ടേൺ ഫയൽ ചെയ്യണം. ശമ്പള വരുമാനക്കാർക്ക് ആദ്യഭാഗമാണ് സെലക്ട് ചെയ്യേണ്ടത്.

അതിനു ശേഷം കണ്ടിന്യൂ ബട്ടൺ അമർത്തുക. ആദായ നികുതി വകുപ്പിന് റ്റിഡിഎസ് റിപ്പോർട്ട്, പാൻകാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ഇടപാടുകൾ എന്നിവയിൽ നിന്നും എല്ലാ വിവരങ്ങളും അപ്പപ്പോൾ ലഭിക്കും. ഈ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പ്രീഫിൽ ആയി നിങ്ങളുടെ ഐടിആർ ഫോമിൽ വരും. അതു പരിശോധിച്ച് ഉറപ്പു വരുത്തുക. അതിന് ശേഷം സമ്മതം നൽകാനുളള വിൻഡോയും വരും. ഓകെ നൽകിയ ശേഷം ടാക്‌സ് റിട്ടേൺ പൂരിപ്പിക്കാനുളള നടപടികൾ ആരംഭിക്കും. പേഴ്‌സണൽ ഇൻഫോർമേഷൻ, ഗ്രോസ് ടോട്ടൽ ഇൻകം, ടോട്ടൽ ഡിഡക്ഷൻസ്, ടാക്‌സ് പെയ്ഡ്, ടോട്ടൽ ടാക്‌സ് ലയബിലിറ്റി എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായാണ് വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടത്. പ്രീ റിട്ടേണിലെ വിവരങ്ങൾ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കണം. പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ ചേർക്കുകയും വേണം.

ലോഗിൻ ചെയ്ത് തുടക്കത്തിൽ സൂചിപ്പിച്ച നടപടികൾ പൂർത്തിയാക്കുന്നതോടെ ലെറ്റ്‌സ് വാലിഡേറ്റ് യുവർ പ്രീ ഫിൽഡ് റിട്ടേൺ എത്തും. ഈ ഭാഗത്തെ പേഴ്‌സണൽ ഇൻഫോർമേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാൻ കാർഡിൽ നിന്ന് പ്രാഥമിക വിവരങ്ങൾ എല്ലാ പ്രീ ഫിൽ ആയി വന്നിട്ടുണ്ടാകും. അത് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കണം. അതിന് ശേഷം നേച്ചർ ഓഫ് എംപ്ലോയ്‌മെന്റ് എന്താണെന്ന് ഉചിതമായത് സെലക്ട് ചെയ്യുക. അതിന് ശേഷം ഏതു വകുപ്പ് പ്രകാരമാണ് റിട്ടേൺ ഫയൽ ചെയ്യുന്നത് എന്ന് സെലക്ട് ചെയ്യുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിട്ടേൺ ആദ്യമായി ഫയൽ ചെയ്യുന്നവർ റിട്ടേൺ ഫയൽഡ് ഓൺ ഓർ ബിഫോർ ഡ്യൂ ഡേറ്റ് എന്നത് സെലക്ട് ചെയ്യണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *