ബിൽഗേറ്റ്‌സിന് ശേഷം ആരായിരിക്കും മൈക്രോസോഫ്റ്റിന്റെ സാരഥി

ബിൽഗേറ്റ്‌സിന് ശേഷം ആരായിരിക്കും മൈക്രോസോഫ്റ്റിന്റെ സാരഥി

ബിൽഗേറ്റ്‌സിന് ശേഷം ആരായിരിക്കും മൈക്രോസോഫ്റ്റിനെ നയിക്കുക എന്ന് എല്ലാവരും കാത്തിരിക്കുകയാണ്. ബിൽഗേറ്റ്‌സിന്റെ രണ്ടാമത്തെ മകൻ റോറി ഗേറ്റ്‌സ് ആകും ഈ സ്ഥാനത്തിന് ഉടമയാകുക എന്നാണ് റിപ്പോർട്ടുകൾ. 148 കോടി രൂപയിൽ അധികമാണ് റോറി ഗേറ്റ്‌സിന്റെ ആസ്തി. അങ്ങനെ അധികം മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത താരമാണ് റോറി ഗേറ്റ്‌സ്.

ബിൽഗേറ്റ്‌സിന്റെ മക്കളെ കുറിച്ച് പ്രത്യേകിച്ച് റോറി ഗേറ്റ്‌സിനെ കുറിച്ചുളള വിവരങ്ങൾ പുറം ലോകം അറിയുന്നത് മെലിൻഡ ഗേറ്റ്‌സിലൂടെയാണ്. 21 കാരനായ മകനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഇടാറുളള പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നതും. 148 കോടി രൂപയോളം ആസ്തിയാണ് റോറി ഗേറ്റ്‌സിനുളളത്.

സിയാറ്റിലിൽ ബിൽഗേറ്റ്‌സിനും,,മെലിൻഡ ഗേറ്റ്‌സിനുമുളള 15 കോടി ഡോളറിന്റെ കിടിലൻ ബംഗ്ലാവിലാണ് റോറി ഗേറ്റ്‌സിന്റെ താമസം. 66,000 ചതുരശ്ര അടി വിസ്തീർണമുളള കിടിലൻ ബംഗ്ലാവാണിത്. മൈക്രോസോഫ്റ്റ് എന്ന ബിസിനസ്സ് സാമ്രാജ്യം പടിതുയർത്താൻ അച്ഛൻ ബിൽഗേറ്റ്‌സ് ദിവസേന 12 മണിക്കൂർ ഒക്കെ ചെലവിട്ടിരുന്ന സമയത്ത് അമ്മയോടും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ഗേറ്റ്‌സ് ജൂണിയർ എന്ന റോറിയുടെ വളർച്ച.

അച്ഛനും അമ്മയ്ക്കും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൡലും സജീവമായ റോറി ഗേറ്റ്‌സ് ഒരു ഫെമിന്സ്റ്റാണെന്ന് വിലയിരുത്തൽ. അമ്മ മെലിൻഡ ഗേറ്റ്‌സ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കംമ്പ്യൂട്ടർ സോഫ്റ്റ് വെയർ എഞ്ചിനിയറിങ്ങിലാണ് ബിരുദം നേടിയിരിക്കുന്നത്. എംബിയയും കരസ്ഥമാക്കിയിട്ടുണ്ട്. ചിക്കാഗോ സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന റോറി ഗേറ്റ്‌സ് 2022 ഓടെ പഠനം പൂർത്തിയാക്കിയേക്കും. ഇവിടെ മകനായി ഒരു ആഡംബര ബംഗ്ലാവ് തന്നെ ബിൽഗേറ്റ്‌സിന് വാങ്ങി കൊടുത്തിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *