ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച് ഫാൽഗുണി നയ്യാർ

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച് ഫാൽഗുണി നയ്യാർ

ഓൺലൈൻ ഫാഷൻ ബ്രാൻഡായ നൈകയുടെ പ്രമോട്ടറാണ് ഫാൽഗുണി നയ്യാർ. ഒറ്റ ദിവസം കൊണ്ടുളള ഈ വനിതയുടെ കുതിപ്പ് ആരെയും അതിശയിപ്പിക്കും. ഒരൊറ്റ ദിവസം കൊണ്ടാണ് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഫാൽഗുണി നയ്യാർ ഇടം പിടിച്ചത്.

നൈകയുടെ ഉടമസ്ഥരായ എഫ്എസ്എൻഇ- കോമേഴ്‌സ് വെഞ്ച്വേഴ്‌സ് ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ വില 80 ശതമാനത്തോളം കുതിച്ചുയർന്നതോടെയാണ് 58 കാരിയായ ഫാൽഗുണി നയ്യാർ ഇന്ത്യയിലെ നമ്പർ വൺ സെൽഫ് മെയ്ഡ് കോടിശ്വരിയായത്.

ബ്ലൂം ബർഗ് ബില്യണിയർ സൂചികയനുസരിച്ചാണിത്, ഇതോടെ 650 കോടി ഡോളറിന്റെ ആസ്തിയാണ് ഇവർക്കുളളത്. ഇവരുടെ രണ്ട് മക്കളും കമ്പനിയുടെ പ്രമോട്ടർമാരാണ്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന നയ്യർ 2012 ലാണ് ഓൺലൈൻ സൗന്ദര്യ വർധന ബ്രാൻഡായ നൈക ആരംഭിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു വനിത ചുക്കാൻ പിടിക്കുന്ന കമ്പനി ആദ്യദിനം തന്നെ ഇത്ര മുന്നേറ്റം നേടുന്നതും ഒരു ഓൺലൈൻ സ്റ്റാർട്ടപ്പ് ഇത്തരത്തിൽ സൂപ്പർ ബമ്പറടിക്കുന്നതും ആദ്യമായാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *