വരുന്നു വാട്‌സാപ്പിൽ വമ്പൻ മാറ്റങ്ങൾ

വരുന്നു വാട്‌സാപ്പിൽ വമ്പൻ മാറ്റങ്ങൾ

വാട്‌സാപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാട്ട്‌സാപ്പ് പുറത്തിറക്കുന്ന പ്രത്യേകതകൾ മുൻപേ പുറത്തുവിടുന്ന വാട്ട്‌സാപ്പ്് ബീറ്റ ഇൻഫോ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനുള്ളിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതൽ നിയന്ത്രണം നൽകുന്നതാണ് പുതിയ കമ്യൂണിറ്റി ഫീച്ചർ എന്നാണ് അറിയുന്നത്. ഇപ്പോൾ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചർ എന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് പറയുന്നത്.

ഈ ഫീച്ചറിൻറെ ഒരു സ്‌ക്രീൻഷോട്ട് വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിൻറെ കീഴിൽ അതിൻറെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തിൽ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പിൽ ഒരു ചർച്ച നടക്കുന്നു. അതിൽ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങൾ ഗ്രൂപ്പിൽ പരസ്യമായി പറയാൻ കഴിയില്ല. അപ്പോൾ അഡ്മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതിൽ ചേർക്കാം. ചർച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇൻവൈറ്റ് ചെയ്ത് ഇതിൽ എത്തിക്കാം എന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് പറയുന്നത്.

മറ്റൊരു ഗ്രൂപ്പ് തുടങ്ങുക എന്നതിനപ്പുറം ഒരു ‘സബ് ഗ്രൂപ്പായി’ പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും കമ്യൂണിറ്റികൾ വരുക. അതായത് ഒരു കോളേജ് ഗ്രൂപ്പ് ഉണ്ട്. അതിൽ അധ്യാപകരും വിദ്യാർത്ഥികളും എല്ലാം ഉണ്ടാകും. അതിൻറെ അഡ്മിനായ ഒരാൾക്ക് അയാൾ അധ്യാപകനാണെങ്കിലോ, വിദ്യാർത്ഥിയാണെങ്കിലോ അയാളുടെ കൂട്ടത്തിലുള്ളവരെ വച്ച് മാത്രം ഒരു കമ്യൂണിറ്റി ഉണ്ടാക്കാം. കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഗ്രൂപ്പിനുള്ളിൽ ഒരു കമ്യൂണിറ്റി ഉള്ളത് അറിയാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആൻഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കപ്പെടും. അപ്പോൾ മാത്രമേ കൂടുതൽ ഇതിൻറെ പ്രത്യേകതകൾ മനസിലാക്കാൻ സാധിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *