മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക്: പ്രചരണം അടിസ്ഥാന രഹിതം

മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക്: പ്രചരണം അടിസ്ഥാന രഹിതം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് കമ്പനി. ലണ്ടനിലെ സ്റ്റോക്ക് പാർക്കിലേക്ക് താമസം മാറാൻ അംബാനി കുടുംബത്തിന് പദ്ധതിയുളളതായി റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു റിലയൻസ് ഗ്രൂപ്പ്.

സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റ് റിലയൻസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോർട്ടുകളുണ്ടായത്. എന്നാൽ ചെയർമാനോ, കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കങ്കിലുമോ താമസം മാറ്റാൻ ഒരു പദ്ധതിയില്ലെന്നും ആർഐഎൽ വ്യക്തമാക്കി.

സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റ് ഒരു പ്രീമിയർ ഗോൾഫിങ്ങ്, സ്‌പോർട്‌സ് റിസോർട്ട് ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നും റിലയൻസിന്റെ വിശദീകരണക്കുറുപ്പിൽ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം അഭ്യൂഹം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നും റിലയൻസ് അറിയിച്ചു.ബക്കിങ്ങ് ഹാം ഷെയറിൽ 300 ഏക്കർ സ്ഥലത്തുളള സ്റ്റോക്ക് പാർക്ക് 592 കോടി രൂപയ്ക്ക് ഈ വർഷം ആദ്യമാണ് അംബാനി വാങ്ങിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *