ജൻധൻ അക്കൗണ്ട് ഉളള എസ്ബിഐ ഉപയോക്താവിന് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് സേവനം

ജൻധൻ അക്കൗണ്ട് ഉളള എസ്ബിഐ ഉപയോക്താവിന് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് സേവനം

ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതിലെന്നുും മുൻപന്തിയിലാണ് പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഉപയോക്താക്കൾക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസാണ് ബാങ്ക് നൽകുന്നത്. ഇന്ത്യയക്ക് പുറത്ത് അപകടം സംഭവിച്ചാലും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാം.

2018 ഓഗസ്റ്റ് 28 ന് മുൻപ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് തുക ഒരു ലക്ഷം രൂപയാണ് എന്നാൽ ഈ തീയതിക്ക് ശേഷം ജൻധൻ അക്കൗണ്ട് തുറന്ന ആളുകൾക്ക് രണ്ട് ലക്ഷം രൂപ വരെ അപകട മരണ പരിരക്ഷ ലഭിക്കും. എസ്ബിഐ റുപേ ജൻധൻ കാർഡിന് അപേക്ഷിക്കുന്നവർക്കാണ് പദ്ധകി ബാധകമാകുക.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒരു പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് തുറക്കണം അല്ലെങ്കിൽ മുൻപേ അക്കൗണ്ട് ഉണ്ടായിരിക്കണം. രാജ്യത്ത് എല്ലാവർക്കും ബാങ്കിങ്ങ് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് ജൻധൻ അക്കൗണ്ട്. അടിസ്ഥാന സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത, ആവശ്യാധിഷ്ഠിത ക്രെഡിറ്റിലേക്കുളള പ്രവേശനം , പണമയയ്ക്കൽ സൗകര്യം, ഇൻഷുറൻസ്, പെൻഷനിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്കോ, താഴ്ന്ന വരുമാനമാർക്കോ ഉളള സേവനങ്ങളും ജൻധൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *