മികച്ച ഓഫറിൽ ഹ്യൂണ്ടായ് വാഹനങ്ങൾ സ്വന്തമാക്കാം: കൂടുതൽ അറിയാം

മികച്ച ഓഫറിൽ ഹ്യൂണ്ടായ് വാഹനങ്ങൾ സ്വന്തമാക്കാം: കൂടുതൽ അറിയാം

ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി ഹ്യൂണ്ടായ്. ജനപ്രിയ മോഡലുകൾക്കാണ് നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകളുടെ ചില വേരിയൻറുകൾക്ക് 2021 നവംബറിൽ15,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ നൽകുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

ഹ്യുണ്ടായ് സാൻട്രോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് ഐ20, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള കാറുകൾക്കാണ് 2021 നവംബറിൽ വിവിധ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായ് ഐ20 യുടെ ഡീസൽ പതിപ്പിന് 5,000 രൂപ അധിക കോർപ്പറേറ്റ് കിഴിവോടെ 10,000 രൂപ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. ഹ്യുണ്ടായ് ഐ20 യുടെ ഡീസൽ പതിപ്പിന് 5,000 രൂപ അധിക കോർപ്പറേറ്റ് കിഴിവോടെ 10,000 രൂപ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. ഹ്യൂണ്ടായ് ഐ20 ഐഎംടി ടർബോ യ്ക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും കോർപ്പറേറ്റ് വാങ്ങുന്നവർക്ക് 5,000 രൂപയുടെ അധിക കിഴിവും വാഗ്ദാനം ചെയ്യുന്നു. കമ്പനിയിൽ നിന്നുള്ള ഏക ഇവിയാണ് ഹ്യൂണ്ടായ് കോന ഇലക്ട്രിക്, ഡീലർഷിപ്പുകളിൽ അവശേഷിക്കുന്ന സ്റ്റോക്കുകളിൽ 1.50 ലക്ഷം രൂപ ക്യാഷ് കിഴിവ് ലഭിക്കുന്നു.

സാൻട്രോ, ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടായി ഔറ എന്നിവയുടെ സിഎൻജി പതിപ്പുകൾക്ക് 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഹ്യുണ്ടായ് സാൻട്രോയുടെ മിഡ്, ടോപ്പ് സ്പെക്ക് മാഗ്‌ന, സ്പോർട്സ്, ആസ്റ്റ വേരിയന്റുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. അടിസ്ഥാന ഹ്യൂണ്ടായ് സാൻട്രോ എറ വേരിയന്റിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് 1.2 പെട്രോൾ, ഹ്യൂണ്ടായ് ഓറ 1.2 എൽ പെട്രോൾ യൂണിറ്റിന് കോർപ്പറേറ്റ് ഓർഡറുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും കൂടാതെ 5,000 രൂപ അധിക കിഴിവും ലഭിക്കും.ഹ്യൂണ്ടായ് ഗ്രാന്റ് ഐ 10 അതിന്റെ ടർബോ അവതാറിന് 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ അധിക എക്സ്ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നൽകുന്നു. ടർബോ വേരിയന്റുകളുള്ള ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഓറ എന്നിവയ്ക്ക് 10,000 രൂപയുടെ അധിക എക്സ്ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും സഹിതം 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *