ബാങ്ക് ശാഖ സന്ദർശിക്കണ്ട: യോനോ ആപ്പിലൂടെ മൂന്ന് ലക്ഷം രൂപ ലോൺ എടുക്കാം

ബാങ്ക് ശാഖ സന്ദർശിക്കണ്ട: യോനോ ആപ്പിലൂടെ മൂന്ന് ലക്ഷം രൂപ ലോൺ എടുക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്ക് യോനോ പ്ലാറ്റ് ഫോമിലൂടെ ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഇനി എളുപ്പത്തിൽ വായ്പ ലഭിക്കും. റീട്ടെയ്ൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം യോനോ പ്ലാറ്റ് ഫോമിൽ എസ്ബിഐ ഈസി റൈഡ് ക്രിഷി സഫൽ ഡയറി ലോൺ എന്നീ പേരുകളിലാണ് പുതിയ രണ്ട് പ്രീ അപ്രൂവ്ഡ് വായ്പ പദ്ധതികൾ ആരംഭിച്ചത്.

യോഗ്യരായ ഉപഭോക്താക്കൾക്ക് ആകും ഈ രണ്ട് പ്രീ അപ്രൂവ്ഡ് ലോണുകളും ലഭിക്കുക എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ എളുപ്പത്തിൽ ലോൺ ലഭിക്കും എന്നതാണ് പ്രത്യേകത. ബാങ്കിങ്ങ് നടപടിക്രമങ്ങളും കുറവാണെന്ന് ബാങ്ക് അധികൃതർ പറയുന്നു.

ഉപഭോക്താക്കൾക്ക് എസ്ബിഐ യോനോ ആപ്പ് വഴി മൂന്ന് ലക്ഷം രൂപ വരെയാണ് എളുപ്പത്തിൽ ലോൺ ലഭിക്കുന്നത്. 20,000 രൂപയാണ് കുറഞ്ഞ വായ്പ തുക. പ്രതിവർഷം 10.5 ശതമാനം പലിശ നിരക്കിലാണ് വായ്പകൾ ലഭ്യമാക്കുന്നത്. പരമാവധി നാല് വർഷമാണ് വായ്പാ കാലയളവ്. ഇരുചക്രവാഹനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനത്തിന്റെ ഓൺ-റോഡ് വിലയുടെ 85 ശതമാനം വരെ വായ്പ ലഭിക്കും.

ക്ഷീരകർഷകർക്ക് ധനലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് യോനോ കൃഷി സഭൽ ഡയറി ലോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈട് നൽകേണ്ട എന്നതും പ്രോസസിങ്ങ് നടപടിക്രമങ്ങൾ എളുപ്പമാണ് എന്നതുമാണ് ഈ വായ്പയുടെ പ്രത്യേകത.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *