എസ്ബിഐ ഉപഭോക്താക്കൾക്കും ഈ ഇൻഷുറൻസ് എടുക്കാം: 342 രൂപ നൽകിയാൽ നാല് ലക്ഷം രൂപ വരെ കിട്ടും

എസ്ബിഐ ഉപഭോക്താക്കൾക്കും ഈ ഇൻഷുറൻസ് എടുക്കാം: 342 രൂപ നൽകിയാൽ നാല് ലക്ഷം രൂപ വരെ കിട്ടും

ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ഇക്കാലത്ത് ജീവിക്കുക പ്രയാസമണ്. ഒരു മെഡിക്കൽ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. ഇൻഷുറൻസിനായി പണം മുടക്കാൻ ഇല്ലാത്തവർക്ക് ചെറിയൊരു തുക നീക്കി വച്ചാൽ രണ്ട് ലക്ഷം രൂപം വീതം ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതികൾ സർക്കാർ തന്നെ അവതിരിപ്പിച്ചിട്ടുണ്ട്.

പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉൾപ്പടെ ഈ ഇൻഷുറൻസ് സംരക്ഷണം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നുണ്ട്. ബാങ്കിന്റെ ട്വിറ്റർ ഹാന്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ എല്ലാവർക്കും ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായുളള രണ്ട് ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയുംപ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയും. 12 രൂപയുടെ പ്രീമിയം അടച്ചാൽ രണ്ട് ലക്ഷം രൂപയുടെ പ്രീമിയം അടച്ചാൽ രണ്ട് ലക്ഷം രൂപയാണ് സുരക്ഷ ഭീമ യോജനയ്ക്ക് കീഴിൽ ലഭിക്കുക. 330 രൂപ പ്രീമിയം അടച്ചാൽ 2 ലക്ഷം രൂപ ജീവൻ ജ്യോതി പദ്ധതിയ്ക്ക് കീഴിൽ ലഭിക്കും. ഇൻഷുറൻസ് എടുത്ത വ്യക്തി മരണമടഞ്ഞാൽ രണ്ട് ലക്ഷം രൂപയാണ് നോമിനിയ്ക്ക് ലഭിക്കുക.രണ്ട് പദ്ധതികളിലുമായി 342 രൂപയ്ക്ക് നാല് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.

ഒറ്റ വർഷത്തേക്കാണ് ഈ ഇൻഷുറൻസ് പദ്ധതി. പദ്ധതിയിൽ അംഗമായാൽ തുക സേവിങ്ങ്‌സ് അക്കൗണ്ടിൽ നിന്ന് തന്നെ ഈടാക്കി കൊളളും. 18 വയസിനും 50 വയസ്സിനും ഇടയിൽ പ്രായമുളള ആർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജനയിൽ അംഗമാകാം. ജൂൺ ഒന്ന് മുതൽ മെയ് 31 വരെയാണ് ഇൻഷുറൻസ് കാലാവധി. പദ്ധതിയിൽ അംഗമാകാൻ ബാങ്ക് അക്കൗണ്ട് വേണം.സുരക്ഷ ഭീമ യോജന പദ്ധതിയ്ക്ക് കീഴിൽ 18 വയസ്സ് മുതൽ 70 വയസ്സ് വരെയുളള ആർക്കും അംഗമാകാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *