ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വി-ഗാർഡ് ലാഭത്തിൽ 15.09 ശതമാനം വർധന

ഇലക്ട്രിക്കൽ, ഇല്‌ക്ട്രോണിക്‌സ് ഉപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വർധന. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 59.40 കോടി രൂപ അറ്റാദായം നേടി. 15.09 ശതമാനമാണ് വർധന. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 51.61 കോടി രൂപയായിരുന്നു ലാഭം. മൊത്തം വരുമാനം 45.65 ശതമാനം വർധിച്ച് 907.40 കോടിയായി. മുൻ വർഷം ഇത് 623 കോടി രൂപയായിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വരുമാനം 45.65 ശതമാനം വർധിച്ച് 907.40 കോടിയായി.

പേടിഎം ഐപിഒ 8 മുതൽ

പേടിഎം ബ്രാൻഡിൽ പ്രവർത്തിക്കുന്ന വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ആദ്യ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 8 മുതൽ 10 വരെ നടക്കും. 2080 രൂപ മുതൽ 2150 വരെയാണ് പ്രൈസ് ബ്രാന്റ്. 18300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 8300 കോടിയുടെ പുതിയ ഓഹരിയും നിലവിലെ ഓഹരി ഉടമകൾ വിൽക്കുന്ന 10,000 കോടി രൂപയുടെ ഓഹരിയും ഉൾപ്പെടുന്നതാണ് ഐപിഒ

ജിഎസ്ടി കേരളത്തിന് 2418.49 കോടി കൂടി

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര വായ്പയായി 2418.49 കോടി രൂപ കേന്ദ്രം അനുവദിച്ചു. 44,000 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്കായി ഇന്നലെ കേന്ദ്രം നൽകിയത്. ഈ മാസം ആദ്യം നൽകിയ 40,000 കോടി രൂപ കൂടി ചേർത്ത് ഈ സാമ്പത്തിക വർഷം 1.59 ലക്ഷം കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്.

സെൻസെക്‌സ് 600 പോയന്റ് നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700 പോയന്റിന് താഴെയും സെൻസെക്‌സ് 600 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. എച്ച്‌സിഎൽടെക്, നെസ്ലെ, ബജാജ് ഓട്ടോ, ടിസിഎസ്, റിലയൻസ്, ആക്‌സിസ് ബാങ്ക്, ഐടിസി,മാരുതി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

ഇന്ധന വില ഇന്നും വർധിച്ചു

ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 3 7 പൈസയുമാണ് വർധിച്ചത്. ഒരു മാസത്തിന് ഇടയിൽ 9 രൂപയിൽ അധികമാണ് ഡീസലിന് വർധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയിൽ വർധിച്ചത് ഏഴ് രൂപയ്ക്കടുത്താണ്. തിരുവനന്തപുരത്ത് 110.94 രൂപയാണ് പെട്രോളിന്. ഡീസലിന് 104.72 രൂപയാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 109.33 രൂപയും ഡിസലിന് നിരക്ക് 103.18 രൂപയുമാണ്. 108.93 രൂപയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസലിന് 102.78 രൂപയുമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *