ശക്തികാന്തദാസ് ആർബിഐ ഗവർണ്ണറായി തുടരും

ശക്തികാന്തദാസ് ആർബിഐ ഗവർണ്ണറായി തുടരും

ആർബിഐ ഗവർണറായി ശക്തികാന്ത ദാസിനെ വീണ്ടും നിയമിച്ചു.അദ്ദേഹത്തിന്റെ നിയമനം ഇന്നലെ ചേർന്ന കാബിനറ്റ് നിയമസമിതി അംഗീകരിച്ചു. ഡിസംബർ പത്തിന് കാലാവധി തീരാനിരിക്കെയാണ് വീണ്ടും നിയമനം. മൂന്ന് വർഷം കൂടി കാലാവധി ലഭിക്കുന്നതോടെ സമീപകാലത്ത് ഏറ്റവും കൂടുതൽ കാലം ആർബിഐ ഗവർണർ പദവി ശക്തികാന്തദാസിനു ലഭിക്കും.

ആർബിഐ ഗവർണർ ആവുന്നതിന് മുൻപ് വിവിധ സംസ്ഥാന സർക്കാരുകളിലും കേന്ദ്ര സർക്കാരിലും സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറി ആയിരിക്കെയാണ് ആർബിഐ ഗവർണറായി നിയമിതനായത്.

ധനമന്ത്രാലയത്തിൽ ഇരിക്കെ എട്ടു കേന്ദ്ര ബജറ്റുകൾ തയ്യാറാക്കുന്നതിൽ ശക്തികാന്ത ദാസ് പങ്കാളിയായിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മിഷനിലും അംഗമായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *