ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനേട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനേട്ടത്തിൽ

ഇന്ധന വില ഇന്നും വില വർധിച്ചു: പെട്രോളിന് 35 പൈസയും ഡീസലിന് 37 രൂപയും കൂടി

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ സീഡൽ വില 110 കടന്നു. 108.25 രൂപയാണ് കൊച്ചിയിലെ പെട്രോൾ വില. കൊച്ചിയിലെ ഡീസൽ വില 102.06 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.45 പൈസയും, ഡീസലിന് 104.14 രൂപയുമാണ് വില. കോഴിക്കോട് 108.39 രൂപ പെട്രോളിനും, ഡീസലിന് 102.20 രൂപയുമാണ്. ഒരു മാസത്തിന് ഇടയിൽ 8.12 രൂപയുമാണ് ഡീസലിന് കൂടിയത്. പെട്രോളിന് കൂടിയത് 6.45 രൂപയുമാണ്.

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് : ഇന്ന് പവന് 35,800

സംസ്ഥാനത്ത് കുതിച്ചു കയറിയ സ്വർണ്ണ വില ഇന്ന് ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു താഴുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,800 രൂപ. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി. കഴിഞ്ഞ ഏതാനം ദിവസമായി വർധനയിലായിരുന്നു സ്വർണ്ണ വില. ഇന്നലെ ഏറെ ദിവസങ്ങൾക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസം പതിനാറു മുതൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയത്. നാലാഴ്ചക്കിടെ ഏകദേശം 1400 രൂപയിലധികമാണ് സ്വർണ്ണ വിലയിൽ ഉണ്ടായ മുന്നേറ്റം.

സൂചികകൾ നേട്ടത്തോടെ തുടക്കം

മൂന്നാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,300 ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 168 പോയന്റ് ഉയർന്ന് 61,518 ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 18,306 ലുമാണ് വ്യാപാരം നടക്കുന്നത്. മികച്ച പ്രവർത്തന ഫലം പുറത്തുവിട്ട ആക്‌സിസ് ബാങ്കിന്റെ ഓഹരി വില 2.45 ശതമാനം താഴ്ന്നു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരി സമ്മർദ്ദത്തിലാകാൻ ഇടയായത്. ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർ, യുപിഎൽ, സിപ്ല, ഡോ.റെഡീസ് ലാബ്, ഡിവീസ് ലാബ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ചഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

കോഫോർജിന് 36 ശതമാനം വരുമാന വർധന

രാജ്യത്തെ പ്രമുഖ ഐടി സൊല്യൂഷൻസ് കമ്പനികളിലൊന്നായ കോഫോർജ് ലിമിറ്റഡ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1569 കോടി രൂപയുടെ വരുമാനം നേടി. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 36 ശതമാനം വർധന. ആദ്യ പാദത്തേക്കാൾ 7.4 ശതമാനം വർധനവുണ്ടായിട്ടുണ്ട്. നികുതി കഴിച്ചുളള വരുമാനത്തിൽ മുൻ വർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 21.6 ശതമാനത്തിന്റെ വർധനവാണുണ്ടായത്.അടുത്ത പന്ത്രണ്ട് മാസത്തിനുളളിൽ നടപ്പിലാക്കാവുന്ന മൊത്തം ഓർഡർ ബുക്കിങ്ങ് 40.6 ശതമാനം വർധിച്ച് 68.80 ലക്ഷമായി. രണ്ടാം പാദത്തിൽ ലഭിച്ച ഓർഡർ 285 മില്യൺ ഡോളറിന്റേതായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *