പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പേരിൽ തട്ടിപ്പ് വർധിക്കുന്നു: തടയാൻ പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പേരിൽ തട്ടിപ്പ് വർധിക്കുന്നു: തടയാൻ പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ

രാജ്യത്തിടുനീളം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ തട്ടിപ്പ് വർധിച്ചതോടെ ഇത് തടയാൻ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. പുതിയ പരിഷ്‌കാരങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. പദ്ധതിയിൽ അംഗമാകുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും റേഷൻ കാർഡ് നിർബന്ധമാക്കി.

ഇതോടെ അനർഹരായ നിരവധി ആളുകൾ പദ്ധതിയിൽ നിന്നു പുറത്താകുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിൽ അംഗമാകുന്നതിന് ഗുണഭോക്താക്കൾ ആവശ്യമായ രേഖകളുടെ പകർപ്പ് പോർട്ടലിൽ സമർപ്പിക്കുകയും വേണം. റേഷൻ കാർഡിന് പുറമെ അപേക്ഷകൻ ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്,ഡിക്ലറേഷൻ ഫോം എന്നിവയുൾപ്പടെയുളള രേഖകളുടെ പകർപ്പുകളും അപ് ലോഡ് ചെയ്യണം.

നിലവിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ അവകാശമുളളത്. എന്നാൽ ഈ നിയമം നറികടന്ന് ഓരോ കുടുംബത്തിൽ നിന്നുളള ഒന്നിലധികം ആളുകൾ പദ്ധതിയുടെ ഗുണഫലം കൈപ്പറ്റിയതായി സൂചനയുണ്ട്. റേഷൻ കാർഡ് നിർബന്ധമാക്കുന്നതോടെ ഈ തട്ടിപ്പിന് അവസാനമാകും. ഇതു കൂടാതെ ലഭിച്ച പണം പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടി വന്നേക്കാം

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *