പേടിഎം ഓഹരികൾ വിൽപ്പനയ്ക്ക്

പേടിഎം ഓഹരികൾ വിൽപ്പനയ്ക്ക്

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്ത്രിലെ ഏറ്റവും വലിയ ഫണ്ട് സമാഹരണത്തിനൊരുങ്ങി പേടിഎം.രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസാക്ഷൻ കമ്പനിയാണ് പേടിഎം. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 16,600 കോടി രൂപ സമാഹരിക്കാൻ പേടിഎമ്മിന്റെ പേരന്റ് കമ്പനിയായ വൺ 97 ന് സെബി അനുമതി നൽകി.

ഇതിൽ 8300 കോടി രൂപ പുതിയ ഓഹരി വില്പ്പനയിലൂടെയും ബാക്കി തുക ഓഫർ ഫോർ സെയിൽ സംവിധാനത്തിലൂടെ സമാഹരിക്കും. അടുത്ത മാസത്തോടെ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2000 ൽ വിജയ ശേഖർ ഗുപ്തയാണ് കമ്പനി തുടങ്ങിയത്. പിന്നീട് ചൈനീസ് ഇ കോമേഴ്‌സ് ഭീമനായ ആലിബാബ ഇതിൽ വൻ നിക്ഷേപം നടത്തി.

ഓഫർ ഫോർ സെയിലിലൂടെ ഈ രണ്ട് കമ്പനികളും അവരുടെ ഓഹരികളിൽ ചിലത് ഒഴിവാക്കും. രാജ്യത്ത് ഉപഭോക്തൃ- ഇന്റർനെറ്റ് ബിസിനസ്സ് മേഖലയിലുളള വിവിധ കമ്പനികൾ ഫണ്ട് സമാഹരത്തിന് പ്രാഥമിക വിപണിയിലിറങ്ങിയിട്ടുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *