എയർ ഇന്ത്യ വിൽപ്പന : ടാറ്റായും കേന്ദ്ര സർക്കാരും കരാറിൽ ഒപ്പിട്ടു

എയർ ഇന്ത്യ വിൽപ്പന : ടാറ്റായും കേന്ദ്ര സർക്കാരും കരാറിൽ ഒപ്പിട്ടു

എയർ ഇന്ത്യ വിമാന കമ്പനിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ടാറ്റാ സൺസും കരാർ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കൽ ഉളള 100 ശതമാനം ഓഹരികളും ടാറ്റ വാങ്ങുന്നതിനുളള കരാർ ഒപ്പിട്ടതോടെ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ചുളള നടപടികൾക്ക് തുടക്കമായി.

ഡിസംബറിനകം നടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യ ടാറ്റായ്ക്ക് കൈമാറാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യ ടാറ്റ വാങ്ങുന്നത്.

എയർ ഇന്ത്യയുടെ ആകെയുളള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ്, ബാക്കിയുളള 2700 കോടി രൂപ കേന്ദ്രത്തിനു പണം കൈമാറും. എയർ ഇന്ത്യ, കൊച്ചി ആസ്ഥാനമായുളള എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ എയർ ഇന്ത്യയ്ക്കുളള 50 ശതമാനം ഓഹരിയുമാണ് ടാറ്റായ്ക്ക് ലഭിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *