സെപ്റ്റംബർ പാദത്തിൽ ജിയോയ്ക്ക് നഷ്ടമായത് 1.11 കോടി വരിക്കാർ

സെപ്റ്റംബർ പാദത്തിൽ ജിയോയ്ക്ക് നഷ്ടമായത് 1.11 കോടി വരിക്കാർ

2016ൽ സേവനം തുടങ്ങിയതിനു ശേഷം ഇതാദ്യമായി റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്. ജൂലായ് -സെപ്റ്റംബർ പാദത്തിൽ 1.11 കോടി വരിക്കാരാണ് ജിയോയ്ക്ക് നഷ്ടമായത്.

കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് താഴ്ന്ന വരുമാനക്കാരിൽ പലരും കണക്ഷൻ ഉപേക്ഷിച്ചതാണ് കാരണമായി കമ്പനി വിലയിരുത്തുന്നത്. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതോടൊപ്പം മൊത്ത വരുമാനത്തിലും ഇടുവുണ്ടായതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിലയൻസിന്റെ പാദഫലത്തിൽ പറയുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈയിടെ പുറത്തുവിട്ട കണക്ക് പ്രകാരം ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം 80 ശതമാനത്തിൽ താഴെയാണ്. ഭാരതി എയർടെലിന്റേത് 98 ശതമാനവും വോഡാഫോൺ ഐഡിയയുടേത് 87 ശതമാനവുമാണ്. ഇതോടെ അടുത്ത കാലത്തൊന്നും താരിഫിൽ വർധനവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. വരുമാനവർധനവിനായി ഭാരതി എയർടെൽ, ഐഡിയ വോഡാഫോൺ എന്നി കമ്പനികൾ താരിഫ് വർധനയുമായി മുന്നോട്ട് പോയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *