ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ധന വില കുതിക്കുന്നു: തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില. ഒരുലിറ്റർ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. ഒക്ടോബർ ഒന്നുമുതൽ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വർദ്ധിച്ത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് സൂചന. എണ്ണക്കമ്പനികൾ ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറികളടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

സ്വർണ്ണ വില കൂടി: ഇന്ന് പവന് 35,560

സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും വർധിച്ചു. പവന് 80 രൂപ വർധിച്ച് 35,640 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4455 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1786.20 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാം 47,566 ആയി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതാണ് വില ഉയരാൻ കാരണം.

സെൻസെക്‌സ് നേട്ടത്തോടെ തുടക്കം: എനർജി ഓഹരികളിൽ കുതിപ്പ്

ആഗോള വിപണികളിൽ നിന്നുളള സമ്മിശ്ര പ്രതികരണങ്ങൾക്കിടെ രാജ്യത്തെ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്് 298 പോയന്റ് ഉയർന്ന് 61,558 ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 18,309 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ രാജ്യത്തെ സൂചികകൾ ആകർഷകമല്ലെന്ന ആഗോള ബ്രേക്കിങ്ങ് സ്ഥാപനമായ യുബിഎസിന്റെ വിലയിരുത്തൽ വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപ വരവിനെയും ഇത് സ്വാധിനിക്കാം. ഒഎൻജിസി, സൺഫാർമ, പവർഗ്രിഡ്, എച്ചഡിഎഫ്‌സി, കൊട്ടക് ബാങ്ക്,ടാറ്റാ സ്റ്റീൽ , എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

റോഡ് വഴിയെത്തിയാൽ ടൂറിസ്റ്റ് വിസ ഇല്ല

റോഡ് മാർഗം ഇന്ത്യയിലെത്തുന്ന വിദേശ വിനേദ സഞ്ചാരികൾക്ക് തത്ക്കാലം ടൂറിസ്റ്റ് വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനിച്ചു. അടുത്ത 15 മുതൽ സാധാരണ നിലയിൽ വിനേദസഞ്ചാര വിസ അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. വിമാനം, കപ്പൽ മാർഗമെത്തുന്നവർക്ക് മാത്രമാകും വിസ അനുവദിക്കുകയെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *