ഉടമകളുടെ ശ്രദ്ധയ്ക്ക് : 2021 ൽ ഇന്ത്യ വിടുന്ന വാഹനങ്ങൾ ഇതൊക്കെയാണ്

ഉടമകളുടെ ശ്രദ്ധയ്ക്ക് : 2021 ൽ ഇന്ത്യ വിടുന്ന വാഹനങ്ങൾ ഇതൊക്കെയാണ്

പുതിയ വാഹനങ്ങൾ നിരത്തിലെത്തുമ്പോൾ പഴയ നിരവധി മോഡലുകൾ അപ്രത്യക്ഷമാകാറുണ്ട്. 2020 -ൽ, ബിഎസ് 4 -ൽ നിന്ന് ബിഎസ് -6 ലേക്കുള്ള മാറ്റം കാരണം നിരവധി കാർ നിർമ്മാതാക്കൾ പല കാർ മോഡലുകളും നിർത്തലാക്കിയിരുന്നു. എന്നാൽ ഈ വർഷം ഈ രാജ്യത്ത് നിന്നുള്ള വാഹന വിട വാങ്ങലുകളുടെ എണ്ണം അൽപ്പം കൂടുതാണെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് -19 മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകൾ വിപണിയിൽ നിന്ന് പുറത്താകുകയാണ് ചില വാഹന നിർമ്മാതാക്കൾ സമ്പൂർണമായി ഇന്ത്യ വിടുകയാണെങ്കിൽ മറ്റുചിലർ പുതിയ മോഡലുകൾക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ൽ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം.

ഫോർഡ് എൻഡവർ

ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന്റെ ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാർക്ക് അന്യമാക്കുന്നത്. ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്?യുവിയായിരുന്നു ഫോർഡ് എൻഡവർ. രാജ്യത്തെ ആദ്യത്തെ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്?മിഷൻ യൂനിറ്റ് ഉപയോഗിച്ച വാഹനവും എൻഡവർ ആയിരുന്നു. ഫോർഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എൻഡവറിനെ ഫോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിൻറെ മൂന്നാംതലമുറയുടെ പരിഷ്‌കരിച്ച പതിപ്പിനെ ഫോർഡ് ഇന്ത്യ അവതരിപ്പിച്ചത്.

ഫോർഡ് ഇക്കോസ്‌പോർട്ട്


2013 ജൂണിലാണ് ഫോർഡ് ഇക്കോസ്‌പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്യുവിയാണ് ഫോർഡ് ഇക്കോസ്പോർട്ട്. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്‌പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിൻറെ ഏറ്റവും വലിയ പ്രത്യേകത അതിൻറെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്.

ഫിഗോ ആസ്പയർ


ഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ആസ്പയറും വാഗ്ദാനം ചെയ്?തിരുന്നു. സോളിഡ് ബിൽഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്?പയറിനെ ആകർഷകമാക്കിയിരുന്നത്?. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ തുടങ്ങിയവരായിരുന്നു ആസ്പയറിൻറെ എതിരാളികൾ.

ഫോർഡ് ഫിഗോ

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയും ഇനിമുതൽ ഇന്ത്യയ്ക്ക് അപ്രാപ്യമാകും. ഫോർഡി?ൻറെ ഹോട്ട് സെല്ലിങ് ഹാച്ച്ബാക്കായിരുന്നു ഫിഗോ. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്?മിഷനിലും ലഭ്യമായ ഫോർഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള കാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. .

ഫോർഡ് ഫ്രീസ്‌റ്റൈൽ

ഫിഗോക്ക് ഫ്രീസ്‌റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ഫോർഡ് നൽകിയിരുന്നു. 1.2 ലിറ്റർ മൂന്നു സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചൻ ഓപ്ഷനുകളായിരുന്നു വാഹനത്തിൻറെ ഹൃദയം. പെട്രോൾ എഞ്ചിൻ 95 bhp കരുത്തും 120 Nm ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ 99 bhp കരുത്തും 215 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുക. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.

മഹീന്ദ്ര എക്‌സ്‌യുവി 500

വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്‌സ്.യു.വി 50ൻറെ നിർബന്ധിത പിൻവാങ്ങലിനുകാരണം. എക്‌സ്‌യുവി 700 എന്ന കൂടുതൽ മെച്ചപ്പെട്ട മോഡൽ വന്നതോടെയാണ് 500 പിന്മാറുന്നത്. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും, പതിയെ പിൻവലിക്കും. അതേസമയം, പിന്നീട് അഞ്ച് സീറ്റ് മാത്രമുള്ള എസ്‌യുവിയുടെ രൂപത്തിൽ എക്‌സ്‌യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എക്സ്യുവി 700നും 300നും ഇടയിലായിരിക്കും ഈ മോഡലിൻറെ സ്ഥാനം. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്യുവികളായിരിക്കും എതിരാളികൾ.

ടൊയോട്ട യാരിസ്


ടായോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യൻ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു. ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ് വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്നും മടങ്ങുന്നത്. ഏഷ്യൻ വിപണികളിൽ കമ്പനി വിൽക്കുന്ന വിയോസിൻറെ ഇന്ത്യൻ നാമമാണ് യാരിസ് എന്നത്.

ഹോണ്ട സിവിക്


ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ് ഹോണ്ട സിവിക്. ആദ്യ വരവിൽ ഇന്ത്യക്കാരുടെ മനസുകവർന്ന് ഈ വാഹനത്തിൻറെ പത്താം തലമുറ 2019ൽ ഇന്ത്യയിൽ എത്തി. എന്നാൽ ടൊയോട്ട കൊറോളയും സ്‌കോഡ ഒക്ടാവിയയും ഹ്യൂണ്ടായ് എലാൻഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ ക്ലച്ചുപിടിക്കാൻ ഈ സിവിക്കിന് സാധിച്ചില്ല. കോവിഡ് തരംഗത്തിലും കുടുങ്ങിയതോടെ ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത് അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഹോണ്ട സിആർവി

മോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഓവർ എന്നാണ്? സി.ആർ.വിയെ വിളിക്കേണ്ടത്. വിൽപ്പനക്കുറവ് തന്നെയാണ് ഈ മികച്ച വാഹനത്തിനും തിരിച്ചടിയായത്. യൂറോപ്യൻ ഫിറ്റും ഫിനിഷുമെല്ലാം ഉണ്ടായിട്ടും ഇന്ധനക്ഷമതയില്ലായ്മയും സർവ്വീസ് പരാധീനതകളും വിലക്കൂടുതലും സി.ആർ.വിക്ക് തിരിച്ചടിയായി. ഇതോടെ ഈ വാഹനത്തിൻറെ വിൽപ്പന ഇന്ത്യയിൽ ഹോണ്ട നിർത്തലാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

മഹീന്ദ്ര ആൾട്ടുറാസ് ജി4

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആൾട്ടുറാസ് ജി4യുടെ നിർമ്മാണം അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ?. വിൽപ്പന ഇല്ലായ്?മയാണ്? ആൾട്ടുറാസ് ജി4നും? വിനയായത്?. മഹീന്ദ്രയുടെ ദക്ഷിണ കൊറിയൻ പങ്കാളിയായ സാങ്യോങ്ങുമായുള്ള സഹകരണം കമ്പനി അവസാനിപ്പിച്ചതോടെ ഈ വാഹനവും വിപണിയിൽ നിന്നും അപ്രത്യക്ഷമാകും. .

ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാൻഡ് ഐ10ൻറെ നിർമ്മാണം ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു. ഹ്യുണ്ടായ് വാഹന നിരയിൽ നിന്ന് നിശബ്?ദമായി നീക്കം ചെയ്?ത മോഡലാണ്? ഗ്രാൻഡ് ഐ10. ഹാച്ച് ബാക്കുകളുടെ വിഭാഗത്തിൽ മാരുതിയോട് ഏറ്റുമുട്ടാൻ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത്?. ജനുവരിയിൽ, ഗ്രാൻഡ് ഐ 10 നിയോസ് വരികയും ഗ്രാൻഡ് ഐ 10 പിന്നിലേക്ക് മാറ്റപ്പെട്ടു. 81 ബിഎച്ച് പികരുത്തും 114 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ കാപ്പ വിടിവിടി പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയർബോക്‌സ്. 64 ബിഎച്ച്പി കരുത്തും, 98 എൻഎം ടോർക്കും ആണ് സിഎൻജി കരുത്തിൽ എത്തുന്ന ഗ്രാൻഡ് ഐ 10 ഉത്പാദിപ്പിച്ചിരുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *